Archive for the ‘വിയോഗിനി’ Category

ഗുണമെന്നുടെ ചിന്തകൾക്കു വ-
ന്നണയാനായ് ശരണം  പദാംബുജം
തുണയാകുക ജീവനെപ്പൊഴും
ഗണനാഥൻ സതതം നമിപ്പു ഞാൻ

ശരണം

Posted: February 21, 2024 in വിയോഗിനി

ഹര! ശങ്കര! വാഴ്ക മാനസേ
ഹര ദുഃഖം ഭയമൊക്കെ മാറ്റണേ
പുരവൈരി തുണയ്ക്ക സന്തതം
ശരണം നിൻ ചരണാംബുജം സദാ

നാഗമേ!

Posted: January 11, 2024 in വിയോഗിനി

ഹരനാഭരണം ഫണീന്ദ്രനാ-
മുരഭിത്തിന്നഥ മെത്തയായ് തഥാ
ധര താങ്ങിയമർന്ന നാഗമേ!
വരണേ വരമേകിടേണമേ

അരുളാ, യിരുളൊക്കെ മാറ്റിടും
പൊരുളായ്, ഭീതിയകറ്റിടുന്നതാം
ഗുരുവായ് മരുദാലയേശ! നീ
കരുണാർദ്രം ഹൃദി വാഴ്ക സന്തതം


കളയായ് വളരുന്ന നീചരെ –
ക്കളയാനായിഹ കാളരാത്രി നീ
ഖലനിഗ്രഹശക്തിയായി നിഷ്-
ക്കള! ചിത്തേ ബലമേകിവാഴണേ

വരവാണീ!

Posted: September 10, 2023 in വിയോഗിനി

തരണം കൃപ, നാന്മുഖപ്രിയേ!
വരണം, ഭക്തി കനിഞ്ഞുനൽകണേ
വരമായ് പദമേക നിത്യവും
വരവാണീ ഹൃദി വാഴ്‌ക സന്തതം

ശരണം

Posted: July 31, 2023 in വിയോഗിനി


ഗുരുവായുപുരത്തിലെന്നുമേ
മരുവീടും ഭഗവൻ തുണയ്ക്കണേ
അരുളായറിവായ് ഗുരുത്വമായ്
കരുണാർദ്രം ശരണം തരേണമേ

ഗണനായക! ഭക്തവത്സലാ!
തുണയെന്നും തവ പാദപങ്കജം
അണയും മമ ചിന്തകൾക്കു നീ
ഗുണമേകാൻ ഹൃദി വാഴ്ക നിത്യവും

മുരുക!

Posted: May 11, 2023 in വിയോഗിനി

മുരുകാ! ഗുഹ! വേലവാ! സദാ
കരുണാർദ്രം തുണയായിരിക്ക നീ
ഇരുളും പൊഴുതേക വെട്ടമെൻ
ഗുരുവായിട്ടഭയം തരേണമേ



ഉരുകുന്ന മനസ്സുമായൊരാൾ
തീരുമാന്ധാംമല തന്നിലെത്തിയാൽ
കരുണാർദ്രമണഞ്ഞു നല്ലതാ –
മൊരുമാർഗ്ഗം തരുമംബ! മേ തുണ