Archive for the ‘ഹരി’ Category

രോഗമുണ്ടാക്കും കോവിദനിപ്പോൾ
ലോകത്തെങ്ങും നടക്കുന്നു
പോകേണ്ടാ പുറത്തെങ്ങുമാമയം
വേഗമിപ്പോൾ പടരുന്നൂ

ഒട്ടേറെ വേഗമോടുന്നെന്തിനാ –
യിട്ടുതെല്ലിട നിന്നീടാം
പെട്ടെന്നെന്തിനിങ്ങോടിത്തീർപ്പതി-
മ്മട്ടായ് തന്നുടെ ജീവിതം

സൂക്ഷിക്ക നല്ലൂ, കൈകൾ വൃത്തിയായ്
വെയ്ക്കാം ശ്രദ്ധയോടിക്കാലം
തൽക്കാലം വിട്ടിൽ തങ്ങാം, സങ്കടം
പോക്കാൻ വായിക്കാം പുസ്തകം

പുത്തൻ വിദ്യ പഠിക്കാനിക്കാല –
മോർത്താൽ നല്ലോരു സന്ദർഭം
വൃത്തിയാക്കിടാം വീടു നന്നായി –
ട്ടിത്തരുണത്തിലെന്നോർക്കാം

വീട്ടിലുള്ളതാം ജോലികൾ ചെയ്യാം
കുട്ടികളൊത്തു മേളിക്കാം
കൂട്ടുകാരോടു ഫോണിൽ സംസാര –
മിഷ്ടം പോലിപ്പോൾ ചെയ്തീടാം

അന്യർക്കായുപകാരം ചെയ്യുവാ-
നിന്നു തെല്ലു ശ്രമിച്ചീടാം
ബന്ധുക്കളോടു വർത്തമാനവു-
മിന്നാവാം നല്ലപോൽ തന്നെ

ഒട്ടേറെ തിരക്കുള്ള കാലത്തു
വിട്ടുപോയതാം ബന്ധങ്ങൾ
ഒട്ടൊക്കെയിപ്പോൾ നന്നാക്കാം, നന്നീ –
മട്ടായുള്ളോരുകാലവും

നല്ലനാളേയ്ക്കു വേണ്ട കാര്യങ്ങ-
ളെല്ലാമോർത്തോർത്തു ചെയ്തീടാം
തെല്ലു സങ്കടമുൾത്താരിൽ വേണ്ടി –
ന്നെല്ലാം നല്ലതിനെന്നോർക്കാം

ധ്യാനം 

Posted: August 1, 2016 in ഹരി

കരുണ ചൊരിയു വിഘ്നേശാ നീ മനസ്സിലണഞ്ഞിടൂ
ശരണമിവനു നല്കൂ നിത്യം ദുഃഖം വരുന്നതു മാറ്റണേ
ചരണയുഗളമല്ലാതില്ലെങ്ങുമാശ്രയമെന്നു ഞാ-
നറിവു മനസി നിന്നെതന്നെത്തിരഞ്ഞമരുന്നിതാ

ധ്യാനം 

Posted: July 31, 2016 in ഹരി

ദുരിതമിവനെ നീറ്റും നേരം തുണയ്ക്കുവതിന്നഹോ
ഹരിഹരസുത നീയെന്ന്യേ കാണുമാരു ജഗത്തിലായ്
ചരണകമല യുഗ്മേ നല്കീടുകാശ്രയമെപ്പൊഴും
കരുണ ചൊരിയു ജീവന്നേകൂ കൃപാബലമയ്യനേ

ധ്യാനം 

Posted: July 30, 2016 in ഹരി

ചരണകമലമെന്നും ചിത്തേ തെളിഞ്ഞു വരാന്‍ ഹരേ
വരമരുളുക ജീവന്നായ്, നീ കനിഞ്ഞു തരൂ മനം
തിരയുമറിവു, വാഴ്വായ് കാണുന്നതും, കൃപയായഹം
അറിവിനു തുണച്ചീടേണം നീ സദാ ഗുരുവായ് വിഭോ

ധ്യാനം 

Posted: July 29, 2016 in ഹരി

ലക്ഷണം: “നനമരഹരി യാറും പത്തും നിറുത്തി സലം ഗുരു”
000/000/(യതി)—/-(യതി)0-/0-0/-

കരുതുക മന മെന്നും കാടാ യുമെന്നംബികേ
കരുണയൊഴുകി യാറായ് കാണായ് വരേണമെനിക്കു നിന്‍
ചരണകമല യുഗ്മേ മേവീ ടുവാന്‍ തരണം ശിവേ
വരമതുമതി ജന്മം ധന്യം ശിവേ കൃപയേകിയാല്‍