Archive for August, 2011

ജീവജ്യോതി

Posted: August 30, 2011 in Malayalam

ഒരു ജ്യോതി
വിശുദ്ധമൊരു ജ്യോതി
ഒരു മോഹമായുണരുന്ന ജ്യോതി
ഒരു കൈക്കുടുന്നയിലൊതുങ്ങുന്ന ജ്യോതി

ഒരു ജീവന്റെ മിഴിയായ്, തെളിവായ്, അമരുന്ന ജ്യോതി
കാലത്തിന്‍ കുത്തൊഴുക്കില്‍ ആടിയുലയുന്ന ജ്യോതി

അനന്തത തന്‍, അഗാധഗര്‍ത്തങ്ങളില്‍ മറയുന്ന ജ്യോതി
ഗഗനസീമയില്‍ വെണ്‍പ്രകാശമായ് വിടരുന്ന ജ്യോതി

മന്ദാനിലസ്പര്‍ശത്തില്‍ സ്നേഹമായലിയുന്ന ജ്യോതി
ഇരവില്‍, കുളിര്‍ നിലാവായ് തഴുകിയുറക്കുന്ന ജ്യോതി

മനനഭകാര്‍മുകില്‍പാളിയിലെങ്ങോ ഒളിയുന്ന ജ്യോതി
പാളികള്‍ക്കിടയീലുടെക്കിടെ സാകൂതം തെളിയുന്ന ജ്യോതി

മിഴിനീരിന്‍ കണികയിലെന്നും മഴവില്ലുതിര്‍ക്കുന്ന ജ്യോതി
പൈതലിന്‍ ചിരിക്കുമാറ്റൊലിയായെന്നിലുയരുന്ന ജ്യോതി

കനവിന്‍ മറവില്‍, പാലാഴിയില്‍, ശാന്തിയായ്, നിറയുന്ന ജ്യോതി
എന്നിലെ ഞാനാ, യെന്നറിവായെന്നുള്ളില്‍ തിളങ്ങുന്ന ജ്യോതി

എന്നിലെനിക്കായെന്നും വിശ്വദര്‍പണദ്രിശ്യമൊരുക്കുന്ന ജ്യോതി
ഒടുവിലൊരുനിദ്രയിലെല്ലാമെന്നിലെരിച്ചൊളിക്കുന്ന ജ്യോതി