Archive for the ‘ജനരഞ്ജിനി’ Category



ഇരുളേറെയുള്ള മുറിയിൽ ത്തെളിക്കുമൊരുദീപമേകുമൊളി വാഴ്‌വിനാ –
യരുളുന്നു വെട്ട, മകമേയിരുന്നു മണിദീപമേറ്റുമവനെങ്കിലും
ഇരുളുന്നു ലോകമുഴലുന്നു പാവമിഹ വേതനം കുറകയാൽ,  ഭവാ-
നരുളേണമൊന്നു ചിതമായ മാർഗ്ഗമനിശം, തുണയ്ക്ക പരമേശ്വരാ

(ജാതവേദേട്ടൻ പരിചയപ്പെടുത്തിയ ജനരഞ്ജിനിയിൽ  എഴുതാൻ ഒരു ശ്രമം.

വിഷയം:  കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ‘കൃഷ്ണപക്ഷം ‘ എന്ന പുസ്തകത്തില്‍, അദ്ദേഹത്തിന്റെ പൂര്‍വ്വകാലസംബന്ധിയായ ‘വാസരം – ഹരിവാസരം ‘, ‘അരുതുകള്‍ മാത്രം ‘ മുതലായ ചില കവിതകൾ കുറച്ചുകാലം മുമ്പ് വായിച്ചിരുന്നു. ആ ഓർമ്മയിൽ എഴുതിയതാണ്)