Archive for June, 2022

ഒന്നിച്ചുനീങ്ങിക്കരയോളമെത്തും
ചിന്നിത്തെറിക്കും തിര സാഗരത്തിൽ
ഒന്നിക്കിലും നൂറുകണങ്ങളായ് ഹാ
ഭിന്നിക്കിലും  ശാന്തമുറങ്ങുമാഴി

ധ്യാനം

Posted: June 30, 2022 in രസരംഗം

ഇരുളുലകെല്ലാം പടരുകിലുളളിൽ ഭയമേറ്റം
വരുമതുമാറ്റാൻ ഗണപതിയല്ലോ  തുണ നിത്യം
തിരുവടി കൂപ്പിത്തൊഴുതു നമിപ്പൂ ഭഗവൻ ! ത –
ന്നരുളുക സൌഖ്യം പദമിവനേകൂ സ്തുതി പാടാൻ

മഴ

Posted: June 30, 2022 in Uncategorized

കരിവീരരെത്തുന്നു ദൂരത്തു മാനത്തു
കരിമേഘമാണെന്നുതോന്നുമാർക്കും

ചൊരിയുന്നു പനിനീരുതുമ്പിക്കരംകൊണ്ടു
മറയുന്നു പാരിലെത്താപമെല്ലാം

കൃഷ്ണനാട്ടം കളിക്കാൻ ശ്രീ –
കൃഷ്ണവേഷം ധരിച്ചതാ
കൃഷ്ണൻ നിൽക്കുന്നു , കൂപ്പുന്നേൻ
കൃഷ്ണപാദത്തിലിക്ഷണം

മഴ

Posted: June 30, 2022 in രസരംഗം

കരിനിരപോലെക്കരിമുകിലെത്തീട്ടിതുകാലം
ചൊരിയുകയായീ ജലമതു കാണ്മൂ മഴയായ് നാം
പൊരിവെയിലേറ്റീധര വലയുമ്പോൾ മഴവെള്ളം
കരിയുവതാകും മലരിനു നൽകും പുതുജീവൻ

മായ

Posted: June 30, 2022 in കുസുമമഞ്ജരി

പാതി കാട്ടി, മറുപാതി മൂടി, കൊതിയേറ്റിയും മിഴിമറച്ചുവൻ –
ഭീതിയേറ്റിയൊരുപന്തുപോലെമനമിങ്ങെടുത്തുനടമാടുവോൾ
പാതിരാവിലിരുൾമാറ്റിടും ശശികണക്കു ശാന്തിയരുളട്ടെയെ –
ന്നാധിതീർത്തു തുണയേകിടട്ടെ ഹരികന്യ, മായ ശരണം സദാ

പെയ്തിടുന്ന മഴവെള്ളമേറെ പരിശുദ്ധിയുള്ള കരതാരിലായ്
ചേർത്തതാകിലതു ദാഹമാറ്റുമമൃതായ് ഭവിക്കുവതുകണ്ടിടാം
ഇത്രയും പരമശുദ്ധിയുള്ളതതു കാനയിൽക്കലരുമെങ്കിലോ
വൃത്തികെട്ടതഥ കാൽ നനയ്പതിനുപോലുമേതുമുതകില്ല കേൾ

ഇത്രയല്ല, ചെറുതാമരത്തളിരിലാണു വീണിടുവതെങ്കിലോ
മുത്തിനൊത്തൊരഴകോടുമിന്നുമതുതന്നെയെന്നുമിഹ കണ്ടിടാം
കാത്തിരിക്കുമൊരുചിപ്പിയിൽ പതിയുമെങ്കിലേറെയഴകൊത്ത ന –
ന്മുത്തുതന്നെ, ചില വാക്കു മർത്ത്യനകതാരിലെത്തുകിലുമീവിധം

പ്രചോദനം:
Beautiful explanation by Swami Vivekananda:
Explaining the meaning of ‘Association’ he said:..“A rain drop from the sky: if it is caught by clean hands, is pure enough for drinking. If it falls in the gutter, its value drops so much that it can’t be used even for washing your feet. If it falls on a hot surface, it will evaporate… If it falls on a lotus leaf, it shines like a pearl and finally, if it falls on an oyster, it becomes a pearl…The drop is the same, but its existence & worth depends on whom it is associated with.”…Always be associated with people who are good at heart..You will experience your own inner transformation”…

കണ്ണുനീർത്തുള്ളിയൊന്നാദ്യം
കണ്ടാൽ ചാരത്തുവന്നുടൻ
രണ്ടാംതുള്ളി തുടക്കുന്നോ –
നുണ്ടെന്നാൽ തോഴനാണവൻ

മൂന്നാംതുള്ളി വരുംമുന്നെ
മുന്നംനിന്നു തടുത്തിടും
പിന്നെ നാലാംകണം തോഴൻ
പുഞ്ചിരിപ്പൂക്കളാക്കിടും

“A friend is one who sees your first drop of tear, catches the second, stops the third and turns the fourth into a Smile …”

ധ്യാനം

Posted: June 29, 2022 in തോടകം

ഇരുളുംപൊഴുതുൾഭയവും വളരും
മരുവും തിരുനാമവുമോതിയിവൻ
ഗുരുവായ് കരുണാമൃതമേകിടുവാൻ
മുരുകൻ വരണം ശരണം തരണം

ചോന്നപട്ടുമുടുത്തടുത്തുയശോദയാൾ മരുവുന്നതു –
ണ്ടിന്നു കണ്ണനു വെണ്ണ നൽകുകയാണു ഗോപികയാമവൾ
ഒന്നു കാണ്മതിനെത്തണം മനമേ! ദ്രുതം മരുദാലയം
തന്നിലക്കരുണാമയൻ ചിരിതൂകിനിൽപതു കണ്ടിടാം