Archive for the ‘കൊങ്ങൻപട’ Category

കൊങ്ങൻ്റെ സൈന്യമടിയോടുമുടിച്ചു ഭക്തർ –
ക്കെങ്ങും സുരക്ഷയരുളും .കൃപ ഞാൻ സ്മരിപ്പൂ
തിങ്കൾക്കലാധരസുതേ! തവ ലീലയോ ർ ത്താൽ
പൊങ്ങുന്നു മോദമകതാരിലെനിക്കു നിത്യം

#കൊങ്ങൻപട

ആവിലമകറ്റുവതിനായിവിടെ ചിറ്റൂർ
ക്കാവിലമരും ശിവജ കാത്തരുളിടേണം
മേവിടണമെന്മനസി, ശാന്തിയുളവാക്കാൻ
ദേവി കനിയേണ, മഭയം തരണമെന്നും

ചിറ്റൂർക്കാവിൽ വസിക്കും ഭഗവതിയുടെ വൻ-
സൈന്യമാകോങ്ങുസൈന്യം
ചുറ്റും വന്നോരു നേരം ത്സടിതി തടയുവാ-നെത്തിയാശ്ചര്യമോർത്താൽ
മുറ്റും കോപത്തോടേൽക്കും പടയൊടുപടയിൽ
തോറ്റുപോയ് ശത്രുസൈന്യം
ചിറ്റൂർ ദേശം ജയിക്കാൻ തുണയരുളിയതാം
കാളികേ കാക്കണം നീ

കോങ്ങുപ്പട വന്നെത്തിയ നേരം തടയാനാ –
യിങ്ങമ്മ കനിഞ്ഞേകിയതാം വൻ പടയല്ലോ
കൊങ്ങൻപടയിന്നാസ്മരണയ്ക്കായിഹ ചിറ്റൂർ
‘കൊങ്ങൻപട’യാമുത്സവമായ് കാണ്മതിനെത്തൂ

#കൊങ്ങൻപട