Archive for the ‘ശശികല’ Category

സുഖദം

Posted: June 26, 2021 in ശശികല

തിരുമുടിതെളിവതുമഴക, തു നിശ ത-
ന്നിരുളിതികരുതിയൊരിവനറിയുവതോ
തിരുവടിയുടെയുരുകൃപ, ശശികല   ത-
ന്നരുളിടുമൊളിസമമതു ഭുവി സുഖദം

നമനം

Posted: June 26, 2021 in ശശികല

കവിവര! തവ മൊഴിയറിയുവതഖിലം
കവിതകളതുവിധമൊരുദിനമെഴുതാൻ
ഇവനൊരുവഴിയുടനരുളുക സദയം
തവ പദയുഗമതിലിതു മമ നമനം

സദയം

Posted: June 26, 2021 in ശശികല

നദി, ശശികലയിവ തിരുജടയതിലാ-
യതിസുഖമമരുവതിവനകതളിരിൽ
പ്രതിദിനമൊരുഞൊടിതെളിയണമതിനായ്
സതിയുടെപതി തുണയരുളുക സദയം

ധ്യാനം

Posted: June 25, 2021 in ശശികല

ശിവ! മമ മനമനുദിനമിഹ തിരയും
തവ പദമരുളണമൊരുതുണയനിശം
നവ പദഗണമിവനരുളുക പതിവായ്
ഭവപദനുതി പലതിതുവിധമെഴുതാൻ

ലക്ഷണം: നഗണയുഗളയുഗമൊടു സ ശശികലാ