Archive for August, 2019

ഇളങ്കാറ്റെത്തുമ്പോളിളകി മുളയും
പാടു,മുയരും
‘മുളങ്കാടാ’*ണ്ടൂറും പെരുമ നിറയും
ഗാനമുടനേ
മുളന്തണ്ടിൽ ക്കാണാപ്പൊരുളരുളിടും
നന്മ വിഷമം
കളഞ്ഞീടാനെങ്ങും നിറയുവതിനായ്
കൃഷ്ണ! കനിയൂ

* മുളങ്കാട് കടപയാദിസംഖ്യ 1195