Archive for January, 2023

ഗുരുവായുവുമൊരുമിച്ചതുതിരുകോവിലുപണിയാ –
നൊരുനാ, ളതു മലനാടിനുതുണയേകിടുവതിനായ്
ഇരുളും പൊഴുതൊളിയേകിന ഗുരുവായ് ഹൃദി തെളിയും
കരുണാലയ പരിപാലയ ശരണം തിരുചരണം

അയ്യനേ!

Posted: January 31, 2023 in Uncategorized

കയ്യയച്ചെന്തുമെന്നാളുമേകീടുമെ-
ന്നയ്യനേ! രക്ഷ നിൻ തൃപ്പാദപങ്കജം
നിയ്യൊഴിഞ്ഞില്ലൊരാളാശ്രയം, കുമ്പിടു-
ന്നയ്യനയ്യപ്പനേ! ശ്രീധർമ്മശാസ്താവേ!

അയ്യനേ! നിൻ തിരുനടയ്ക്കൽ
കൈയ്യുകൂപ്പിത്തൊഴുതുനിൽപൂ
🙏🙏🙏

നടുക്കുംവേഗത്തോടരികിലണയും
ശത്രുനിരയെ –
ക്കടുക്കുംകോപത്തോടിടയുമടരിൽ
ക്കൊന്നു ഹൃദയം
എടുക്കും ശ്രീഭദ്രേ! സദയമഭയം
നൽകിയുടനൊ-
ന്നെടുക്കൂ നിൻ കുഞ്ഞായിവനെയവനം
ചെയ്ക സതതം

ശ്രീനിവാസ !

Posted: January 30, 2023 in സമ്മത

ശ്രീ നിരന്തരം സേവ ചെയ്തിടും
ശ്രീനിവാസത്തൃപ്പാദപങ്കജം
മാനസത്തിലായ് മിന്നിനിൽക്കണം
ജ്ഞാനമൂറണം നെഞ്ചിലെപ്പൊഴും

പാർത്തടത്തിലലറുന്നു ഭീതിഭം
രക്തദാഹി മതജാതിചിന്തകൾ
ചീർത്ത തോക്കു നിണമൊട്ടെടുക്കുവാ-
നാർത്തിപൂണ്ടു മരുവുന്നു നിത്യവും

തോക്കിലുള്ള വെടിയുണ്ട നന്മയോ –
ടേൽക്കിലും നിണമൊഴുക്കുമെങ്കിലും
തോൽക്കുമിങ്ങു, വിജയം വരിക്കുമെ-
ന്നേയ്ക്കുമായ് കനിവു മാത്രമെന്നുമേ

മുക്തി ഭാരതധരയ്ക്കുനൽകുവാ-
നെത്രയും കരുതലോടഹിംസ തൻ
പുത്തനാം വഴി രണം നയിച്ചതാം
ശക്തനില്ല മൃതിയെന്നു കണ്ടിടാം

മുക്കണ്ണൻ തിരുമേനി സങ്കടമക –
റ്റീടാൻ കനിഞ്ഞെന്നുമെ-
ന്നുൾക്കണ്ണിന്നൊളിയായ് തെളിഞ്ഞുവരണം
കാക്കേണമെക്കാലവും
തക്കം പാർത്തണയുന്ന ശത്രുനിരയെ –
പാടേയുടച്ചെന്നുമെൻ
പക്കംതന്നെ വസിക്കണം ശരണമ-
ത്തൃപ്പാദമാണെപ്പൊഴും

സ്വതന്ത്രചിന്ത നാം വളർത്തണം, ജനം നിനയ്പതാ –
യതൊക്കെയേകതാനമാക്കിമാറ്റിടേണ്ടതുണ്ടുപോൽ!
അതല്ലയെങ്കിലെത്തിടുന്നു പോരിനായ് ലോകരി –
ങ്ങിതാണു പുത്തനായ രീതിയെന്നുചൊൽകയാകുമോ?

ചിന്ത

Posted: January 29, 2023 in മല്ലിക

ചന്തമറ്റൊരു ചിന്തയാകുമൊരുന്തുവണ്ടിയിലേറിയ –
ചന്തയോളമണഞ്ഞു നൽബിരുദത്തെ വാങ്ങിമടങ്ങിയോ?
ചിന്ത ഡോക്റ്ററുമായി, ഭാഷ പകച്ചുപോയ്, മലയാളമേ!
ഹന്ത! നിൻ ഗതിയെന്തു ചൊൽവതു കഷ്ടമാണതുതിട്ടമായ്

ഗോകുലബാലൻ

Posted: January 29, 2023 in ഉപജാതി

യശോദയാഭക്തിവിവേകമിത്ഥം
വിശിഷ്ടമാകും ഗുണമൊട്ടനേകം
യശോദയുൾക്കൊണ്ടതുകണ്ടുതാൻ വി –
ശ്വേശൻ സ്വയം ഗോകുലബാലനായി

താൻ വിട്ടോരു ശരങ്ങൾ തീർത്ത മുറിവിൻ
പാടാലെ മെയ്യാകെയും
പൂവിട്ടെന്നതുപോലെ ശോണനിറവും
പൂണ്ടേറെ കോപിച്ചപോൽ
ഗോവിന്ദൻ രഥവും വെടിഞ്ഞതിജവം
വന്നെത്തിടും കാഴ്ചക –
ണ്ടാവിർമ്മോദമമർന്ന ഭീഷ്മനരുളും
വാക്കെന്നുമോർക്കുന്നു ഞാൻ