Archive for January 3, 2023

ആണ്ടാൾ

Posted: January 3, 2023 in രഥോദ്ധത

പദ്മനാഭദയിതേ! കൃപാമയീ!
പദ്മജേ! സുരജനാർച്ചിതേ! ശുഭേ!
പദ്മഹസ്തനൊടുചേർന്നു വാഴ്ക ഹൃത് .
പദ്മമെന്ന തവ കോവിലിൽ സ്സദാ


ശ്രീമണികണ്ഠൻ ശബരിഗിരീശൻ
കോമളരൂപൻ ഹരിഹരപുത്രൻ
ക്ഷേമമെനിക്കിങ്ങരുളുവതിന്നായ്
മാമകചിത്തേ തെളിയണമെന്നും


കണ്ണിൽക്കാണ്മതു ദേഹമല്ലി,ഹൃദയ –
സ്ഥാനത്തുവാഴുന്നതുൾ –
ക്കണ്ണിൽത്താൻ തെളിയുന്നതല്ലി പതിവാ –
യെല്ലാരിലും തുല്യമായ്
വർണ്ണിക്കാനെളുതല്ല തെല്ലു മിഴിയാൽ
കാണാത്തതിൻ കാര്യമാ –
വിണ്ണോർക്കും, പുനരെന്തുതന്നെ സുമതേ!
ചെയ്യാവതീയ്യുള്ളവൻ

ഭക്തവത്സലപദത്തിലെത്തുവാ –
നെത്രയും പണിയിതോർത്തുതാൻ പുരാ
ഭക്തപാദകമലം പിടിക്കുവാ-
നെത്തി നക്രമഥ നേടി മുക്തിയും