Archive for January 25, 2023

രാസം

Posted: January 25, 2023 in കാമക്രീഡാ

നിന്നെത്തേടിച്ചുറ്റീ ഗോപീവൃന്ദം വൃന്ദാരണ്യത്തിൽ
പിന്നെക്കേണൂ വല്ലാതപ്പോൾ കണ്ണാൽ കാണായ് വന്നൂനീ
എന്നെൻ ദുഃഖം തീർത്തും തീർക്കാൻ കണ്ണാ! നീയെൻ കണ്മുന്നിൽ
വന്നെത്തീടും, വംശീനാദം ഞാനെന്നാളിൽ കേട്ടീടും

കവനമഹോ ദുർഘടമതിനാൽ നീ –
തവ നുതി തീർക്കാൻ പദനിരയേകൂ
ഭവദുരിതം തീർത്തരുളുക നിത്യം
ഭവദയിതേ! നീ ഹൃദിയമരേണം

ഉടുപ്പി തന്നിൽ കുടികൊള്ളുമുണ്ണിയെ –
ന്നടുത്തുവന്നെത്തിയനുഗ്രഹിക്കണം
എടുക്കണം വെണ്ണയതെന്റെ ഭക്തിതാൻ
തടുത്തകറ്റീടുക സങ്കടം സദാ

ഭക്തനെന്നുമഭയപ്രദം സദാ
ഭക്തവത്സല!. ഭവദ്പദാംബുജം
മുക്തിയല്ല, പദഭക്തിയേകണം
ഹൃത്തടത്തിലമരേണമീശ്വരൻ