Archive for January 18, 2023

ശരണം

Posted: January 18, 2023 in കുസുമമഞ്ജരി

കോടിലിംഗപുരിവാസിയായ ജനതയ്ക്കിതുത്സവമുഹൂർത്തമാ-
യോടിയെത്തുമവിടെയ്ക്കു കാളിയുടെ തൃപ്പദം തൊഴുതുകൂപ്പുവാൻ
ആടിടുന്ന മമ മാനസം, വരുവതായ ചിന്ത പല കീർത്തനം
പാടിടും, തുണ തരുന്നതാം ചരണപങ്കജം ശരണമെപ്പൊഴും

ആത്മാവിൽ കൂടുകൂട്ടുന്നൂ
ചിറകുള്ള പ്രതീക്ഷകൾ
നിർത്താതവ മൂളുന്നൂ
പദമില്ലാത്ത പാട്ടുകൾ

ഹൃദ്യമായ് തെന്നലിൽ കേട്ടൂ
കൊടുങ്കാറ്റിൻ കരുത്തിലും
അതു നോവു കിളിക്കേകാ –
മന്യർക്കാശ്വാസമായ് വരാം

മഞ്ഞിലാണ്ട കരയ്ക്കാഴി –
ക്കുള്ളിലും പാട്ടുകേട്ടു ഞാൻ
പ്രതിഫലം കൊതിക്കാതെൻ
കഷ്ടത്തിൽ നൽകി സാന്ത്വനം