Archive for April, 2024



കുട്ടിക്കാലം മുതൽ കേൾക്കുന്ന വാക്കാണ് താലപ്പൊലി എന്നത്. ഭഗവതിക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങൾക്കാണ് താലപ്പൊലി എന്ന് പറഞ്ഞുകേട്ടിട്ടുള്ളത്. താലപ്പൊലിക്ക് തൊഴാൻ പോയിട്ടുണ്ടെങ്കിലും  എന്താണ് താലപ്പൊലികളെ  വ്യത്യസ്തമാക്കുന്നത് എന്ന് അറിയില്ലായിരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ കെ ടി രവിവർമ്മയുടെ കേരള അദ്ധ്യാത്മികചരിത്രം എന്ന പുസ്തകത്തിൽ നിന്നുമാണ് എന്താണ് അത് എന്ന് മനസ്സിലായത്

പുസ്തകത്തിൽ കണ്ടത് ഇങ്ങിനെയാണ്:
“കേരളത്തിൽ കാളിയുടെ പാരമ്പരികമായ ആരാധനാരീതികളിൽ ഏറ്റവും പ്രധാനമായത് താലപ്പൊലിയാണ്. “താലവും പൊലിയും എനിക്കു വേണം’ എന്ന് ഒരു തോറ്റംപാട്ടിൽ കാളി സ്വയം പറയുന്നുണ്ട്. താലത്തിൽ മംഗളവസ്തുക്കൾ എടുത്തുകൊണ്ടുപോയി കാവിലെ ദേവതയ്ക്കു പൊലിക്കുക (അർപ്പിക്കുക) എന്നതാണ് താലപ്പൊലിയുടെ മുഖ്യഘടകം. പെൺകുട്ടികളാണ് അപ്രകാരം ചെയ്യുക. അരി, കവുങ്ങിൻപൂവ്, ഉതിർപൂവ്, വിളക്ക്, കരിക്ക്, പഴം, കൺമഷിച്ചെപ്പ്, അമ്മാനം, കണ്ണാടി എന്നിവ താലത്തിൽ എടുക്കാറുണ്ട്. കൂട്ടം ചേർന്ന് വരിവരിയായാണ് പെൺകുട്ടികൾ കാവിലേക്കു പോകുന്നത് എന്നതുകൊണ്ട് താലപ്പൊലി ഒരു സാമൂഹികചടങ്ങാണെന്നും പറയാം.”

അമ്മാനമാടുക എന്ന് കേട്ടിട്ടുണ്ട് എങ്കിലും അമ്മാനം എന്ന് ഒരു വസ്തു ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല. തുടർന്ന് അമ്മാനം എന്താണ് എന്ന ചിന്തയായി.

ശബ്ദതാരാവലി നോക്കിയപ്പോൾ . അമ്മാനം എന്നാൽ അമ്മാനക്കളിക്കുള്ള ഒരുതരം ഉരുണ്ട വസ്‌തുവാണെന്ന് മനസ്സിലായി; ഓടുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കുന്നതാണത്രേ

ഈ അമ്മാനമാട്ടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം ഈ ലിങ്കിൽ വായിക്കാം
https://www.sahapedia.org/kautatanaatatailae-vaelanamaara-kalakalaum-jaivaitavaum

https://malayalam.indiatoday.in/art-culture/photo/onam-2021-onam-kalaikal-291587-2021-08-14

അമ്മാനത്തെ കുറിച്ച് കൂടുതൽ അറിവുള്ളവൻ അറിവു പങ്കുവെയ്ക്കും  എന്ന് പ്രതീക്ഷിക്കുന്നു

വെണ്ണ തിന്നില്ല, നൽച്ചേല കട്ടില്ല, ഞാൻ
മണ്ണുമുണ്ടില്ലയെന്നമ്മയോടോതിടും
ഉണ്ണിയെക്കാണുവാൻമോഹമോടെന്മന –
ക്കണ്ണുതേടുന്നു കണ്ണാ! കനിഞ്ഞെത്തണേ

അഭയം

Posted: April 30, 2024 in മഞ്ജരി

ഘോരമെൻ ചുറ്റിലും കാണുന്നു കാടെന്നാൽ
തീരെയില്ലെന്നുള്ളിൽ ഭീതിയമ്മേ

ചാരെ വന്നെൻ കൈപിടിക്കുന്നു  നീയെന്നാൽ
കൂരിരിട്ടേകുമോ തെല്ലും ഭയം

https://www.odt.co.nz/lifestyle/magazine/important-insight

വരുംനാളിൽ

Posted: April 30, 2024 in കാകളി

പണ്ടൊരുകാലത്തു വൃക്ഷമെന്നുള്ളപേർ
പൂണ്ടൊന്നു ഭൂമിയിലുണ്ടായിരുന്നുപോൽ!

ചൂടകറ്റീടുവാൻ പാകത്തിലായ് തണൽ
ചുറ്റിലുമായതു ജീവനും നൽകിപോൽ!

കായും കനികളും പ്രാണനും നിത്യവും
കാരുണ്യമോടേറ്റമേകിയെല്ലാവർക്കും

നാളെയിക്കാലത്തെപ്പറ്റിയിമ്മട്ടിലാ-
യാളുകൾ ചൊല്ലിപ്പഠിപ്പിക്കുമെന്നാകാം


മൃത്യുഞ്ജയപ്രിയ മീനാക്ഷി തൻപ്രിയ –
ഭക്തനാം പീറ്ററെകാത്തുരക്ഷിക്കുവാൻ
പ്രത്യക്ഷയായ് വന്നൊരൈതിഹ്യമെത്രയും
ചിത്ര, മാസത്കഥയോർത്തുകീർത്തിക്ക നാം
മർത്യരെവ്യത്യാസമേതും നിനയ്ക്കാതെ
നിത്യവും കാക്കുന്ന ദേവി കാട്ടുന്നതാം
ഭക്തവാത്സല്യ, മാതായ്യാൾക്കു തുല്യർ തൻ
പുത്രരെല്ലാവരും പാരിലെന്നാളിലും

ഏതുനാട്ടിൽ നിന്നു വന്നവരാകിലെ –
ന്തേതേതു ഭാഷകൾ ചൊല്ലുവോരാകിലും
ഏതുപേരിൽ ദേവപൂജചെയ്തീടിലും
മാതാവിനേവരും തുല്യരാണെന്നുമേ

മാനവർ തങ്ങളിൽ ഭേദം നിനയ്ക്കാതെ
സാനന്ദമൊന്നിച്ചുവാഴ്കയെന്നോതുവാൻ
തന്നെയാണംബാളീമട്ടിലായന്നാളിൽ
വന്നതെന്നോർത്തിന്നു കൂപ്പുന്നു സാദരം

അമ്മ കാട്ടിത്തന്ന മാതൃക കണ്ടുതാൻ
നമ്മളും വാഴണം പാരിലെല്ലായ്പൊഴും

ഇതിൽ പുരാ പണ്ടു പിറന്നതത്രേ
സുതാ! മഹായന്ത്രമനുഷ്യവംശം!

എങ്ങുനിന്നോ വന്നൊരോർമ്മതൻ ചിത്രത്തിൽ
മങ്ങുന്നു രൂപങ്ങളെന്നാകിലും
കാലത്തിൽ കുത്തൊഴുക്കിൽ പെട്ടുപണ്ടെന്നോ
കാണാതെപോയതാമെന്നെയും ഞാൻ
കാണുന്നു, മാനസമപ്പോൾ മഹാരാജാസ്-
കോളേജിൽ കാമ്പസ്സിലെത്തിടുന്നൂ

അപേക്ഷ

Posted: April 29, 2024 in ലളിത

മുത്തപ്പനെത്തി സദയം വസിക്കയെൻ
ഹൃത്തട്ടിലെന്നുമഭയം മുദാ തരാൻ
നൃത്തം ചവുട്ടി ചിരിതൂകി നിത്യവും
പ്രതൃക്ഷനാകുവതിനുണ്ടപേക്ഷ മേ

വണ്ടിനുണ്ണുവതിനുള്ള തേൻകണം
തിണ്ണമൂറുമൊരുപൂവിലെന്നുമേ

സ്തന്യമമ്മ മകനേകിടുന്നപോൽ
തന്നെയിക്കരുണതൻപ്രവാഹവും

ദാഹനീർ

Posted: April 29, 2024 in മഞ്ജരി

ദേഹം തളർന്നുപോമേറുന്നതാപത്താൽ
ദാഹം പെരുക്കുന്ന വേനലല്ലേ ?

ദാഹനീരേകണം പാന്ഥനിക്കാലം സ –
ന്ദേഹം വെടിഞ്ഞെൻ്റെ കൂട്ടുകാരേ

Les Moissonneurs (The Harvesters), Julien Dupre