Archive for April 9, 2024

ആരിവൾ?

Posted: April 9, 2024 in രഥോദ്ധത

ആരിവൾ യവനകന്യ തന്നെയോ
പാരിലായവതരിച്ച ദേവിയോ ?

Universal paintings by Eugene de Blaas( 1843-1931)

https://en.m.wikipedia.org/wiki/File:Blaas_Eugen_-Die_Wassertragerin_(porteuse_d’eau).jpg

തണ്ണി മോന്തി മദമത്തനാകയാൽ
തണ്ണിമത്തനിതി നാമധേയമോ?

ശരിക്കുമിക്കാണുവതായ ലോകം
ഭരിക്കുമമ്മേ! ഭുവനേശ്വരീ  നീ
തിരിക്കുമീഭൂവിലിരുന്നു നിന്നെ –
സ്മരിക്കുമെൻ നേർക്കൊരുമാത്രനോക്കൂ

അർത്ഥം കൊണ്ടു ചമത്കാരം
മാത്രമോ നര! സംസ്കൃതി?
അർത്ഥമില്ലാതെ ശബ്ദങ്ങൾ
കോർത്തതോ ഭുവി ഭൂഷണം ?

വൃത്തത്തിൽ പദമൊപ്പിക്കാ-
നെത്രയും പണിയാകയാൽ
ഒത്തൊലൊത്തു കുറിച്ചീടാ-
മിത്ഥം  തോന്നുന്നതെന്നുമേ

Ruler

Posted: April 9, 2024 in അനുഷ്ടുപ്പ്

റൂളറാസ്കെയിലവൻ ചൊല്ലും
പോലെനിൽക്കുന്നവർ പ്രജ

എന്തിനീജന്മമെന്നെല്ലാം
ചിന്തിച്ചീടുവതെന്തിനായ്
സന്തോഷത്തോടെ വാണാവൂ
സന്തതം ചിന്തയെന്നിയേ

സ്ഥാനാർത്ഥി മദ്യപൻ പ്രേമി –
ക്കുന്നോനീമൂവരോതിടാം
എന്തുമെന്നാകിലും നമ്പാ –
വുന്നതായി വരുന്നതോ?

ഭരണിദിനത്തിലമ്മേ
ചരണയുഗളം നമിക്കാൻ
വരണമതിനുള്ള ഭാഗ്യം
തരണേ നീ

ഇരുളുമളവുനെഞ്ചിൽ
പുരുഭയമുണർന്നുവെന്നാൽ
കരുണയൊടു വെളിച്ചം
തരണേ നീ

സൂര്യനോടു പറഞ്ഞാലും
കാര്യമില്ലിതുവേളയിൽ
പാരം ചൂടായിനിൽക്കുന്നു
തീരെശ്രദ്ധിക്കുകില്ലവൻ

നീരാഴിയേകിടും നൂനം
കാരുണ്യക്കടലാണവൻ
മാരിപെയ്തീടുവാൻ പോരൂ
വരിയായ് മഴമേഘമേ