Archive for April 16, 2024

ഒരിക്കലെത്തിത്തിരുനെല്ലി വാണിടും
ഹരിക്കുമുന്നിൽത്തൊഴുതന്നുനിന്നതും
സ്മരിക്കയാണിന്നു മമാഘമൊക്കെയും
ഹരിക്കണേ, ശാന്തി മനസ്സിനേകണേ

ഉള്ളമുരുക്കിടുമയ്യപ്പഭക്തിയെ –
ന്നുള്ളിൽ നിറച്ചതാം സോദരരിൽ
അന്നൊരാൾ നാകലോകം പൂകിയെങ്കിലും
പിന്നെയും സംഗീതഗംഗയാലെ
ആനന്ദം പീയൂഷമായ് തന്ന ഗായകൻ
താനുമീ ലോകം വെടിഞ്ഞുവെന്നാൽ
നൂനം സ്മരിച്ചിടും സംഗീതലോകമാ-
ധന്യരെയെന്നോർത്തുകൈകൂപ്പിടാം

ആരിവൾ ചെമ്മരിയാടുകളോടൊപ്പം
ദൂരത്തു തന്മിഴി നട്ടിരിപ്പൂ

കാരുണ്യമേറിടും ദൈവപുത്രൻ വരാൻ
നേരമായെന്നോ നിനച്ചിടേണ്ടൂ