Archive for April 27, 2024

പൂർണ്ണത്രയീശ്വരൻ മത്സ്യം
കർണ്ണാഭരണമായവൻ
അർണ്ണോജാക്ഷനെന്നുള്ളാ –
മർണ്ണാജേ കളിയാടണം

സീതാരാമൻ

Posted: April 27, 2024 in മഞ്ജരി

കാനനം തന്നിലായാനന്ദമേകുന്ന
കാഴ്ചകൾ കണ്ടതാചുറ്റിടുന്നൂ
കാമോപമൻ രാമചന്ദ്രൻ രഘൂത്തമൻ
കാന്തയാം സീതയോടൊപ്പമൊപ്പം
കാണാം നിഴൽപോലെ ലക്ഷ്മണസ്വാമിയും
കാവലായ് ചാപവുമേന്തി ചെമ്മേ

https://en.m.wikipedia.org/wiki/File:Rama_in_forest.jpg

മന്ദം ഗമിക്കുക കച്ഛപമേ! ഭവാ-
നെന്തിനായ് കാട്ടുന്നതിത്തിടുക്കം?

ചുറ്റുപാടും നോക്കി, വാർത്തകളും കേട്ടു
ചുറ്റുന്നനേരത്തു കിട്ടും സുഖം
പെട്ടെന്നു ലക്ഷ്യത്തിലെത്തുവാനോടിയാൽ
കിട്ടുമോ, തെല്ലൊന്നു ചിന്തിക്ക നീ

ഗ്രാമഭംഗി

Posted: April 27, 2024 in പാന

കാരുണ്യം ജലധാരയായ് പെയ്തിടും
കാർമുകിൽ തിങ്ങും വിണ്ണിൻ്റെ ഛായയിൽ
പച്ചപ്പാടവും, സ്വച്ഛന്ദം നീരോടു –
മിച്ചെറുചാലു, മൂഞ്ഞാലു, മാനന്ദം
പിച്ചവെയ്ക്കുന്നതും കാണുവാനേറ്റ –
മിച്ഛിച്ചെത്തിടും തെന്നലുമീവഴി

ധരയ്ക്കുമേൽ വാണിടുവോർക്കു വാഴാൻ
മരം തരും കായ്, കനി, വായു, ഗേഹം
നരൻ സദായ്പോഴുമിതോർക്കുവാനോ
വരച്ചതിക്കോഴിയെയിത്തരത്തിൽ

മരം തരുന്നത്തണലില്ലയെന്നാൽ
നരൻ്റെ ലോകം നരകോപമം താൻ
വരം വനം, നാമമതെരിച്ചുവെന്നാൽ
വരുന്ന കാലം പകരും വിഷാദം

https://www.facebook.com/share/p/5tcawqv5Uonma2bw/?mibextid=xfxF2i

ജാഗ്രത

Posted: April 27, 2024 in പാന

ഊണുറക്കവും വിട്ടു തൻ മക്കൾക്കായ്
വാണു കാലം കഴിക്കുന്ന മാതാവിൽ
കാണുമൻപുതാൻ ദൈവം, കരുത്തതൊ-
ന്നാണു  പാരിലെന്നാളും മനുഷ്യനും

John Thomas Peele (British, 1822–1897)
Asleep on Duty, 1874