Archive for January, 2021

കണ്ണിൽക്കൈയ്യൊന്നുകൊണ്ടാലുടനതിനുളവാം
നോവു, കോപിച്ചുനോക്കും
തിണ്ണം, തൻഹസ്തമാണെന്നറിയുമളവിലോ
സാരമില്ലെന്നുചൊല്ലും
കണ്ണീർ തൂകാം ചിലപ്പോൾ, അപരനുടെ കരം
കൊണ്ടതായ് കാൺകിലന്നീ –
വണ്ണം ശാന്തസ്വഭാവം മിഴിയിതിലുളവാ-
കില്ല, കൊല്ലും കടാക്ഷം

മെല്ലെ, ത്തളർന്ന കതിരോനലയാഴിതന്നിൽ
ചെല്ലുന്നു തെല്ലിടയുറങ്ങുവതിന്നുവേണ്ടി
എല്ലാടവും ചുകചുകാ നിറമാർന്നു കാണു-
ന്നല്ലോ, മുറുക്കിയണയുന്നൊരുകേമനാരോ

പാവമേ!

Posted: January 22, 2021 in രഥോദ്ധത

എന്തുമിങ്ങു മനുജൻ മനസ്സിലാ-
ക്കുന്നതുണ്ടു, ബത, മാനസത്തിനെ
എന്തുകൊണ്ടറിയുവാൻ കഴിഞ്ഞിടാ-
തെന്നുമെത്ര വലയുന്നു, പാവമേ!

ഭക്തി

Posted: January 22, 2021 in സ്രഗ്ദ്ധര

മുക്തിക്കർത്ഥിപ്പതാരാണിവിടെ, ഹരിപദാം-
ഭോജഭക്തർക്കു കാണും
ഭക്തിക്കൊപ്പം തരില്ലാ സുഖമതു, മതിനാൽ
തെല്ലുമാശിപ്പതില്ലാ
ശക്തിക്കൊക്കും വിധത്തിൽ പ്രതിദിനമുരുവി-
ട്ടീടുവാൻ നാമമില്ലേ
പ്രാർത്ഥിക്കും നേരമുള്ളിൽ ത്തെളിയുമൊരൊളിയായ്
കണ്ണനെക്കാണ്മതില്ലേ

നീറ്റാം നെഞ്ചുലകം പലപ്പൊഴുമെനി-ക്കപ്പപ്പൊഴാശ്വാസമായ്
ചോറ്റാനിക്കരയെത്തണം സകരുണം തീർക്കേണമെൻ സങ്കടം
കാറ്റായ് വന്നൊരുപൂവിനെ ശിശു കണ-ക്കാട്ടുന്നപോലാട്ടി നീ
മാറ്റേണം മമ ഭീതിയമ്മ സതതം ചിത്തേ വസിച്ചീടണം

ധ്യാനം

Posted: January 21, 2021 in സ്രഗ്ദ്ധര

എന്നും സന്ധയ്ക്കു ഭക്ത്യാദരവൊടു തെളിയി-
ക്കുന്നു ദീപം, സ്തുതിച്ചീ-
ടുന്നൂ, ശ്ലോകങ്ങളാലീശ്വരഭജനവുമൊരു-
ച്ചേവരും ചെയ്തിടുന്നൂ
എന്നെന്നും വിഘ്നമില്ലാതഭയമിതിപുകൾ-
പ്പൊങ്ങുമീവേദിതന്നിൽ 
നിന്നും പൊങ്ങീടുവാനായ് വരബലമരുളൂ
വിഘ്നരാജാ തൊഴുന്നേൻ  

ജാഗ്രത്തിൽ തെളിയുന്നതൊന്നു, കനവിൽ
ക്കാണുന്നതോ വേറെയാ-
ണക്കാണുന്നവ ഗാഢനിദ്രയിലിവൻ
കാണില്ല തെല്ലെങ്കിലും
അക്കാലത്തുമിരിപ്പതോ ത്രിനയനേ
നീ മാത്രമേ സാക്ഷിയാ-
യെക്കാലത്തുമിരിപ്പതാം പൊരുളിനെ
ക്കൂപ്പുന്നു ഞാനെപ്പോഴും

നേരിട്ടൊന്നറിയാനെനിക്കവസരം
വന്നില്ലയെന്നാകിലും
നേരാണാമഹിമാവറിഞ്ഞു ചിലനാൾ
ശ്ലോകങ്ങളിൽ കൂടി ഞാൻ
ആരാധ്യൻ ഗുരുവര്യനായ രഘുന-
ന്ദൻ മാഷിനെയോർക്കുമി-
പ്പാരെന്നും, വഴികാട്ടിടട്ടെയിനിയും
ദൂരത്തെഴും താരമായ്

സൂര്യൻ പോയി മറഞ്ഞുരാത്രിയണയും
നേരത്തുപാരൊക്കെയും
കൂരാക്കൂരിരുളാകുമെങ്കിലുമിരു-
ട്ടപ്പാടെമാറ്റീടുവാൻ
കാരുണ്യം ശകലം പകർന്നുതരുമാ-
കാരുണ്യവാനേവമെ-
ന്നേരത്തും വഴികാട്ടിടട്ടെ രഘുന-
ന്ദൻ മാഷ് നമിക്കുന്നു ഞാൻ

എനിക്കേറ്റുമാനൂർ വസിക്കും മഹേശൻ 
കനിഞ്ഞേകണം ശാന്തിയെന്നും മനസ്സിൽ
ജനിച്ചന്നുതൊട്ടേ തുണച്ചോനെയിപ്പോൾ 
കുനിഞ്ഞിന്നുകൂപ്പിത്തൊഴുന്നേൻ തുണയ്ക്കൂ

India-Australia series win

Posted: January 19, 2021 in മല്ലിക

പന്തടിച്ചുപരത്തിയിന്ത്യജയിച്ചു, കാരണമായതാ
പന്തു താൻ, ഋഷഭാഭിധൻ, കളിയല്ല, കേമനുമായതാ
ഇന്നു ദൂരെ നടന്ന കേളിയിലായ്, പരമ്പര തന്നെയും
സ്വന്തമാക്കി വരുന്നു ഭാരതമക്കളെന്നിഹ കേൾപു ഞാൻ