സ്മരണാഞ്ജലി

Posted: April 16, 2024 in മഞ്ജരി

ഉള്ളമുരുക്കിടുമയ്യപ്പഭക്തിയെ –
ന്നുള്ളിൽ നിറച്ചതാം സോദരരിൽ
അന്നൊരാൾ നാകലോകം പൂകിയെങ്കിലും
പിന്നെയും സംഗീതഗംഗയാലെ
ആനന്ദം പീയൂഷമായ് തന്ന ഗായകൻ
താനുമീ ലോകം വെടിഞ്ഞുവെന്നാൽ
നൂനം സ്മരിച്ചിടും സംഗീതലോകമാ-
ധന്യരെയെന്നോർത്തുകൈകൂപ്പിടാം

Leave a comment