Archive for April 9, 2024

എന്തുകണ്ടിത്രചൂടായീ –
ടുന്നു നീ സൂര്യ! ചൊല്ലുമോ
അന്തിക്കും ഭൂമിയെപ്പറ്റി –
ച്ചിന്തിച്ചാൽ തവ മാനസം

എന്തും സഹിക്കുമപ്പാവം
സന്തതം തെല്ലിതോർക്ക നീ
സന്താപത്തിലുലഞ്ഞാലും
വൻ താപം ധര നൽകിടാ

മറക്കാൻ തൻ്റെ ദുഃഖങ്ങൾ
മറയ്ക്കാൻ പുഞ്ചിരിക്കുവാൻ
പറഞ്ഞു വഴികാട്ടുന്നു –
ഉളുറപ്പുള്ളോളിവൾ ധ്രുവം

ചിരിച്ചു വെട്ടമിപ്പാരിൽ
ചൊരിഞ്ഞീടുവതേ ചിതം
ശരിക്കുമതു നീ ചെയ്താൽ
ചരിക്കുമതുപോൽ ജനം

Mooned

Posted: April 9, 2024 in അനുഷ്ടുപ്പ്

ചന്തികാട്ടിച്ചിരിച്ചില്ലേ
ചന്ദ്രനും കഷ്ടമിന്നലെ
എന്തിത്ര ചൂടനായ് ചുറ്റും
വൻതാപം സൂര്യ! നൽകണോ  🙂


കത്തിനിൽക്കുന്ന നേരത്തും
കതിരോനെ മറച്ചിടാം
കഷ്ടമാനിഴലെന്നല്ലോ
കാണുന്നൂ പാരിലത്ഭുതം!
വിനോദ് വർമ്മ, ചെന്നൈ