ചില വാക്കുകളുടെ പിറകെ

Posted: April 30, 2024 in Uncategorized



കുട്ടിക്കാലം മുതൽ കേൾക്കുന്ന വാക്കാണ് താലപ്പൊലി എന്നത്. ഭഗവതിക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങൾക്കാണ് താലപ്പൊലി എന്ന് പറഞ്ഞുകേട്ടിട്ടുള്ളത്. താലപ്പൊലിക്ക് തൊഴാൻ പോയിട്ടുണ്ടെങ്കിലും  എന്താണ് താലപ്പൊലികളെ  വ്യത്യസ്തമാക്കുന്നത് എന്ന് അറിയില്ലായിരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ കെ ടി രവിവർമ്മയുടെ കേരള അദ്ധ്യാത്മികചരിത്രം എന്ന പുസ്തകത്തിൽ നിന്നുമാണ് എന്താണ് അത് എന്ന് മനസ്സിലായത്

പുസ്തകത്തിൽ കണ്ടത് ഇങ്ങിനെയാണ്:
“കേരളത്തിൽ കാളിയുടെ പാരമ്പരികമായ ആരാധനാരീതികളിൽ ഏറ്റവും പ്രധാനമായത് താലപ്പൊലിയാണ്. “താലവും പൊലിയും എനിക്കു വേണം’ എന്ന് ഒരു തോറ്റംപാട്ടിൽ കാളി സ്വയം പറയുന്നുണ്ട്. താലത്തിൽ മംഗളവസ്തുക്കൾ എടുത്തുകൊണ്ടുപോയി കാവിലെ ദേവതയ്ക്കു പൊലിക്കുക (അർപ്പിക്കുക) എന്നതാണ് താലപ്പൊലിയുടെ മുഖ്യഘടകം. പെൺകുട്ടികളാണ് അപ്രകാരം ചെയ്യുക. അരി, കവുങ്ങിൻപൂവ്, ഉതിർപൂവ്, വിളക്ക്, കരിക്ക്, പഴം, കൺമഷിച്ചെപ്പ്, അമ്മാനം, കണ്ണാടി എന്നിവ താലത്തിൽ എടുക്കാറുണ്ട്. കൂട്ടം ചേർന്ന് വരിവരിയായാണ് പെൺകുട്ടികൾ കാവിലേക്കു പോകുന്നത് എന്നതുകൊണ്ട് താലപ്പൊലി ഒരു സാമൂഹികചടങ്ങാണെന്നും പറയാം.”

അമ്മാനമാടുക എന്ന് കേട്ടിട്ടുണ്ട് എങ്കിലും അമ്മാനം എന്ന് ഒരു വസ്തു ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല. തുടർന്ന് അമ്മാനം എന്താണ് എന്ന ചിന്തയായി.

ശബ്ദതാരാവലി നോക്കിയപ്പോൾ . അമ്മാനം എന്നാൽ അമ്മാനക്കളിക്കുള്ള ഒരുതരം ഉരുണ്ട വസ്‌തുവാണെന്ന് മനസ്സിലായി; ഓടുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കുന്നതാണത്രേ

ഈ അമ്മാനമാട്ടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം ഈ ലിങ്കിൽ വായിക്കാം
https://www.sahapedia.org/kautatanaatatailae-vaelanamaara-kalakalaum-jaivaitavaum

https://malayalam.indiatoday.in/art-culture/photo/onam-2021-onam-kalaikal-291587-2021-08-14

അമ്മാനത്തെ കുറിച്ച് കൂടുതൽ അറിവുള്ളവൻ അറിവു പങ്കുവെയ്ക്കും  എന്ന് പ്രതീക്ഷിക്കുന്നു

Leave a comment