Archive for January 2, 2023

ശിവനെപ്പതിയായ് വരിച്ചു നിത്യം
ശിവമെയ്പ്പാതിയിലായ് വസിച്ചിടുന്നോൾ
ശിവ രക്ഷയെനിക്കു, ഭക്തി ചിത്തേ
ശിവമെന്നും പകരും പടിക്കുകാണാൻ

താരതമ്യം ചെയ്യാലാ നാ-
മാരോടാരേയുമോർക്കണം
സൂര്യനും ചന്ദ്രനും മിന്നും
നേരമായാൽ യഥോചിതം


ആണ്ടാൾ

Posted: January 2, 2023 in സ്രഗ്ദ്ധര

പദ്മേ! പദ്മപ്രിയേ! ശ്രീഹരിയുടെ ഹൃദയം
പദ്മമായ് തീർത്തതിങ്കൽ
ചെമ്മേ വാഴുന്ന ലക്ഷ്മീഭഗവതി! ഭഗവദ്
പാദപദ്മത്തിലെത്താൻ
അമ്മേ! തന്നാവു മാർഗ്ഗം ശരണമശരണർ –
ക്കെന്നുമേകും കടാക്ഷാൽ
വമ്പേറും മായ മാറ്റിത്തരണമരുളണം
ഭുക്തിയും മുക്തിയും മേ

മാനസപ്പുഴ

Posted: January 2, 2023 in ഉപജാതി

മലയ്ക്കുമേലുള്ള ജലം കുതിച്ചി –
ട്ടൊലിച്ചുമാഴിക്കകമെത്തിടുംപോൽ
മാലാൽ വലഞ്ഞേവരുമോടിയെത്തും
പാലാഴിവാസന്റെ പദാംബുജത്തിൽ