Archive for February 5, 2015

വഴി

Posted: February 5, 2015 in Malayalam

പുഴതാണ്ടിടുവാന്‍ ഗുഹനെന്തിനു പ-

ണ്ടവതാരമിയന്നരഘൂത്തമനു

അഴലിന്‍ പുഴ താണ്ടിടുവാന്‍ സദയം
വഴി കാട്ടുവതാം പൊരുളേ പറയൂ

പുഴയായതുമാപുഴ താണ്ടിടുവാന്‍
തുഴയുന്നതുമോടവുമൊക്കെ ഭവാന്‍
കുഴയുന്നിതറിഞ്ഞിടുവാനിവിടെ-
ന്മിഴിയെന്നതറിഞ്ഞിതു കാട്ടിയതോ ?

പുഴപോലുലകം, മനുജന്നനിശം
തുഴയേണമതൊന്നു കടന്നിടുവാന്‍
അഴലൊക്കെയകറ്റിടുവാനിതു താന്‍
വഴിയെന്നു ഭവാനിഹ ചൊല്ലുകയോ

വഴിയില്ലിവിടാര്‍ക്കുമിതെന്നിയെ, നാം
കഴിയും വിധമായിതുചെയ്തിടണം
വഴികാട്ടിടുമാപൊരുളാകിലുമീ
വഴിവിട്ടിടുവാന്‍ കഴിയില്ലിവിടെ