Archive for February 10, 2015

ജനക ഉവാച

കഥം ജ്ഞാനമവാപ്നോതി
കഥം മുക്തിര്‍ ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്തം
ഏതദ് ബ്രൂഹി മമ പ്രഭോ (1)

ജനകന്‍ പറഞ്ഞു

ജ്ഞാനമെങ്ങിനെ കിട്ടീടും
മുക്തിയെങ്ങിനെ വന്നിടും
വൈരാഗ്യപ്രാപ്തിയും ചൊല്ലൂ
നേടുമെങ്ങിനെയെന്‍ പ്രഭോ (1)

അഷ്ടാവക്ര ഉവാച

മുക്തിമിച്ഛസി ചേത്തത
വിഷയാന്‍ വിഷവത്ത്യജ
ക്ഷമയാര്‍ജ്ജദയാതോഷ-
സത്യം പീയൂഷവത് ഭജ (2)

അഷ്ടാവക്രന്‍ പറഞ്ഞു

മുക്തിമിച്ഛസി ചേത്തത
വിഷയാന്‍ വിഷവത്ത്യജ
ക്ഷമാര്‍ജ്ജവദയാതോഷ-
സത്യം പീയൂഷവത് ഭജ (2)

അഷ്ടാവക്രന്‍ പറഞ്ഞു

മുക്തിയാശിക്കില്‍ വിട്ടീടു
വിഷയം വിഷമെന്നപോല്‍
ക്ഷമാര്‍ജ്ജവദയാതോഷ-
സത്യം ഭജിക്കമൃതുപോല്‍  (2)

മുക്തിയാശിക്കില്‍ വിട്ടീടു
വിഷയം വിഷമെന്നപോല്‍
അമൃതായ് സ്വീകരിച്ചീടൂ
ക്ഷമയാര്‍ജ്ജവമെന്നിഹ (2)

ദയ വേണമതൊപ്പം നീ
യാനന്ദത്തോടിരിക്കണം
സത്യവും സ്വീകരിക്കേണം
പുത്രാ മുക്തിക്കറിഞ്ഞിടൂ (2)

ന പൃഥ്വീ ന ജലം നാഗ്നിര്‍
ന വായുര്‍ ദ്യൌ ന വാ ഭവാന്‍
ഏഷാം സാക്ഷിണമാത്മാനം
ചിദ്രൂപം വിദ്ധി മുക്തയേ (3)

ഭൂവല്ലാ, വെള്ളമല്ലാ നീ
തീയല്ലാ വായുവല്ലെടോ
ആകാശമല്ലിതിന്‍ സാക്ഷി-
യാത്മാ, ചിദ്രൂപമോര്‍ക്കെടോ (3)

നീ പഞ്ചഭൂതങ്ങളല്ലാ; മുക്തിനേടുവാനായി നീ അവയ്ക്കെല്ലാം സാക്ഷിയായി നില്ക്കുന്ന ആത്മാവിനെ അറിയൂ

യദി ദേഹം പൃഥക് കൃത്യ
ചിതി വിശ്രാമ്യ തിഷ്ഠസി
അധുനൈവ സുഖീ ശന്തോ
ബന്ധമുക്തോ ഭവിഷ്യസി (4)

ദേഹമല്ലത്രെ താനെന്ന
ബോധത്തില്‍ നില്ക്കുമെങ്കിലോ
ഉടനേ വന്നിടും സൌഖ്യം
ശാന്തിയും മുക്തനായിടും (4)

ന ത്വം വിപ്രാദികോ വര്‍ണ്ണോ
നാശ്രമീ നാƒക്ഷഗോചരഃ
അസംഗോസി നിരാകാരോ
വിശ്വസാക്ഷി സുഖീ ഭവ (5)

വിപ്രാദിയല്ലാശ്രമത്തില്‍

നാലുമല്ലയദൃശ്യനാം

രൂപമറ്റോനസംഗന്‍ താന്‍

സാക്ഷി നീ വാഴ്ക സൌഖമായ് (5)

വിപ്രാദി ജാതിയല്ലാ നീ
ബ്രഹ്മചാര്യാദിയല്ലെടോ
രൂപമില്ല നിനക്കേതും
കണ്ണാല്‍ കാണുന്നതല്ലാ നീ (5)

സംഗമില്ല നിനക്കെന്നും
ലോകത്തിന്‍ സാക്ഷിയാണു നീ
സത്യമേവമറിഞ്ഞീടു
സുഖമായ് വാഴ്ക നിത്യവും (5)

ധര്‍മ്മാധര്‍മ്മൌ സുഖം ദുഃഖം

മനസാനി ന തേ വിഭോ
ന കര്‍ ത്താസി ന ഭോക്താസി
മുക്ത ഏവാസി സര്‍വ്വദാ (6)

ധര്‍മ്മാധര്‍മ്മം സുഖം ദുഃഖം
നിനക്കില്ല, മനസ്സിനാം
കര്‍ത്താവല്ല നീ ഭോക്താവും
മുക്തന്‍ നീയെപ്പൊഴും വിഭോ (6)

എകോ ദ്രഷ്ടാസി സര്‍വ്വസ്യ
മുക്തപ്രായോƒസി സര്‍വ്വദാ
അയമേവ ഹി തേ ബന്ധോ
ദ്രഷ്ടാരം പശ്യതീതരം (7)

എല്ലാം കാണുന്നവന്നേകന്‍
മുക്തനാണവനെപ്പൊഴും
വേറെയാണവനെന്നായി
കാണ്മതാം  ബന്ധകാരണം (7)

അഹം കര്‍ത്തേത്ത്യഹംമാന-
മഹാകൃഷ്ണാഹിദംശിതഃ
നാഹം കര്‍ത്തേതി വിശ്വാസാ-
മൃതം പീത്വാ സുഖീ ഭവ (8)

താന്‍ കര്‍ത്താവെന്നഹങ്കാര
കൃഷ്ണസര്‍പ്പം കടിച്ച നീ
ചെയ് വോനല്ലെന്നവിശ്വസാ-
മൃതത്താല്‍ സുഖമാവുക (8)

ഏകോവിശുദ്ധബോധോƒഹം
ഇതി നിശ്ചയവഹ്നിനാ
പ്രജ്വാല്യാജ്ഞാനഗഹനം
വീതശോകഃ സുഖീ ഭവ (9)

വിശുദ്ധബോധമാമേകന്‍
താനെന്നുറച്ച തീയിനാല്‍
എരിക്ക തിങ്ങുമജ്ഞാനം
ദുഃഖം വിട്ടു സുഖം വരാന്‍ (9)

യത്ര ഭാതി വിശ്വമിദം
കല്പിതം രജ്ജുസര്‍പ്പവത്
ആനന്ദപരമാനന്ദഃ
സ ബോധസ്ത്വം സുഖം ചര (10)
എന്തില്‍ കാണാവതീവിശ്വം
രജ്ജുസര്‍പ്പം കണക്കതേ
ആനന്ദപരമാനന്ദ
ബോധം  നീ വാഴ്ക സൌഖ്യമായ് (10)
മുക്താഭിമാനീ മുക്തോ ഹി
ബദ്ധോ ബദ്ധാഭിമാന്യപി
കിം വദന്തീഹ സത്യേയം
യാ മതിഃ സാ ഗതിര്‍ ഭവേത് (11)
മുക്തനായ് കാണ്കിലോ മുക്തന്‍
ബദ്ധനെന്നാകില്‍ ബദ്ധനും
ചിന്തിച്ചിടുന്ന പോലാകു-
ന്നെന്നോതുന്നതു സത്യമാം (11)
ആത്മാ സാക്ഷീ വിഭുഃ പൂര്‍ ണ്ണ
ഏകോ മുക്തശ്ചിദക്രിയഃ
അസംഗോ നിസ്പൃഹഃ ശാന്തോ
ഭ്രമാത് സംസാരവാനിവ (12)
പൂര്‍ണ്ണനേകന്‍ ജഗത്‌വ്യാപീ
സാക്ഷിയാത്മാവു, മുക്തനും
അസം ഗന്‍ നിസ്പൃഹന്‍ ശാന്തന്‍
സംസാരിയെന്നതോ ഭ്രമം (12)
കൂടസ്ഥം ബോധമദ്വൈതം
ആത്മാനം പരിഭാവയ
ആഭാസോƒഹം ഭ്രമം മുക്ത്വാ
ഭാവം ബാഹ്യമഥാന്തരം (13)
പുറത്തുള്ളിലുമെന്നെല്ലാം
കാണും ചിന്ത വെടിഞ്ഞു താന്‍
ഏകമാം  ബോധമാണാത്മാ-
വെന്നു ഭാവിച്ചിരിക്ക നീ  (13)
ദേഹാഭിമാനപാശേന
ചിരം ബദ്ധോƒസി പുത്രക
ബോധോƒഹം ജ്ഞാനഖഡ്ഗേന
തന്നികൃത്യ സുഖീ ഭവ (14)
ദേഹാഭിമാനപാശത്താല്‍
ബദ്ധനായ് വാണു നീ ചിരം
ബോധം താനെന്ന വാളിന്നാ-

ലറുത്തു സുഖമാവുക (14)

നിസ്സംഗോ നിഷ്ക്രിയോƒസിത്വം
സ്വപ്രകാശോ നിരഞ്ജനഃ
അയമേവ ഹി തേ ബന്ധഃ
സമാധിമനുതിഷ്ഠതി (15)

നിസ്സംഗന്‍ നിഷ്ക്രിയന്‍ താനേ
പ്രകാശിപ്പോന്‍ നിരഞ്ജനന്‍
സമാധി തിരയുന്നെന്നാ-
യുള്ളതേ ബന്ധകാരണം (15)

ത്വയാ വ്യാപ്തമിദം വിശ്വം
ത്വയി പ്രോതം യഥാര്‍ഥത
ശുദ്ധബുദ്ധസ്വരൂപസ്ത്വം
മാ ഗമഃ ക്ഷുദ്രചിത്തതാം (16)

നിന്നാല്‍ വ്യാപിച്ചതീവിശ്വം
നിന്നില്‍ കോര്‍ ത്തിതു, സത്യമാം
ശുദ്ധബോധസ്വരൂപന്‍ നീ
ക്ഷുദ്രനെന്നു നിനക്കൊലാ (16)

നിരപേക്ഷോ നിര്‍വ്വികാരോ
നിര്‍ഭരഃ ശീതളാശയഃ
അഗാധബുദ്ധിരക്ഷുബ്ധോ
ഭവ ചിന്മാത്രവാസനഃ (17)
നിരപേക്ഷന്‍ മാറ്റമറ്റോന്‍
തികഞ്ഞോന്‍ ശാന്തനായവന്‍
അഗാധബോധമായ് ചിത്താ-
യക്ഷുബ്ധന്‍ നീ വസിക്കെടോ (17)
സാകാരമനൃതം വിദ്ധി
നിരാകാരം തു നിശ്ചലം
ഏതത് തത്ത്വോപദേശേന
ന പുനര്‍ഭവസംഭവഃ (18)
ആകാരമുള്ളതോ മായ,
യല്ലാതുള്ളതു നിത്യവും
ഏവം തത്വമറിഞ്ഞെന്നാല്‍
പുനര്‍ജന്മം ഭവിച്ചിടാ (18)
ആകാരമുള്ളതോ മായ,
യല്ലാതുള്ളതു നിശ്ചലം
ഈ തത്വമുപദേശിച്ചാല്‍
പുനര്‍ജന്മം ഭവിച്ചിടാ (18)
യഥൈവാദര്‍ശമധ്യസ്ഥേ
രൂപേƒന്തഃ പരിതസ്തു സഃ
തഥൈവാƒസ്മിന്‍ ശരീരേƒന്തഃ
പരിതഃ പരമേശ്വരഃ (19)
കണ്ണാടി തന്നിലായ് കാണും
രൂപത്തില്‍ ചുറ്റുമെങ്ങിനെ
കണ്ണാടി കാണുമേവം താന്‍
ശരീരേ പരമേശ്വരന്‍ (19)
ഏകം സര്‍വ്വഗതം വ്യോമ
ബഹിരന്തര്യഥാ ഘടേ
നിത്യം നിരന്തരം ബ്രഹ്മ
സര്‍വ്വഭൂതഗണേ തഥാ (20)
കുടത്തിനുള്ളിലും ചുറ്റും
കാണാമാകാശമെന്നപോല്‍
സര്‍വ്വവസ്തുവിലും ബ്രഹ്മം
മാറ്റമറ്റുണ്ടു നിത്യവും (20)