Archive for February 11, 2015

തിരുജ്ഞാനസംബന്ധരോ ശൈശവത്തില്‍
കരഞ്ഞത്രെ,യന്നേകി പാലെന്നു കേള്‍പ്പൂ
മരുള്‍നീക്കിയാരേറെ നോവായറിഞ്ഞാ
പ്പൊരുള്‍ നിന്‍ കൃപാവര്‍ഷമല്ലേ മഹേശാ

ശീര്‍കാഴിയില്‍ ശിവക്ഷേത്രത്തില്‍ തിരുജ്ഞാനസംബന്ധര്‍ കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ കൊണ്ടു പോയി. ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ കുട്ടിയെ കുളക്കടവില്‍ നിര്‍ ത്തി. കുട്ടി വിശന്ന് ‘അമ്മേ അപ്പാ’ എന്ന് കരഞ്ഞപ്പോള്‍ ഭഗവാന്‍ ശക്തീസമേതനായി വന്ന് പാല്‍ കൊടുത്തു എന്ന് പറയപ്പെടുന്നു

മരുള്‍നീക്കിയാര്‍ എന്നത് അപ്പര്‍ സ്വാമികളുടെ ശരിയായ പേര്. അദ്ദേഹം ശിവഭക്തിയില്‍ നിന്നും വിട്ട് നിന്നുവത്രെ കുറെ നാള്‍ …ഒരിക്കല്‍ സഹിക്കവയ്യാത്ത വയറുവേദന വന്ന് അത് മാറ്റാന്‍ ശിവനെ പ്രാര്‍ത്ഥിച്ചു; അങ്ങിനെയാണത്രെ ശിവഭക്തിയിലേക്ക് തിരിച്ച് വന്നത്

അഹിംസ,യതിനോടൊപ്പം
വേണമിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതദയാപുഷ്പം
ക്ഷമയും വേണമൊപ്പമായ്

ജ്ഞാനവും തപവും പിന്നെ
ശാന്തിയും സത്യവും തഥാ
എട്ടുപൂവത്രെ വേണം, കേള്‍
വിഷ്ണു സംതൃപ്തനാകുവാന്‍

പ്രചോദനം (തര്‍ജ്ജമയല്ല)

അഹിംസാ പ്രഥമം പുഷ്പം
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ

ജ്ഞാനപുഷ്പം തപോപുഷ്പം
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്