Archive for February 14, 2015

ഇഷ്ടം 

Posted: February 14, 2015 in Malayalam

കാന്തനോടുള്ളതാമിഷ്ടം

കാന്തനായല്ല നിര്‍ണ്ണയം

പ്രിയം നല്കിടുവാനത്രെ

കാന്തനോടിഷ്ടമാവതും

കാന്തയോടുള്ളതാമിഷ്ടം

കാന്തയ്ക്കായിട്ടുമല്ലെടോ

തന്‍ സുഖം തേടിയാണത്രെ

കാന്തയോടിഷ്ടമാവതും

എന്തിനോടാകിലും കാണാ-

മിഷ്ടം വസ്തുവിലല്ലെടോ

തനിക്കിഷ്ടം തരുന്നെന്നായ്

കാണ്മതിന്നാലെ നിശ്ചയം

പ്രചോദനം

“ന വാ അരേ പത്യുഃ കാമായ പതിഃ പ്രിയോ ഭവതി,

ആത്മനസ്തുകാമായ പതിഃ പ്രിയോ ഭവതി

ന വാ അരേ ജായയൈ കാമയ ജയാ പ്രിയാ ഭവതി,

ആത്മനസ്തു കാമായ ജായാ പ്രിയോ ഭവതി

ന വാ അരേ സര്‍വ്വസ്യ കാമായ സര്‍വ്വം പ്രിയം ഭവതി

ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി

ബന്ധനം

Posted: February 14, 2015 in Malayalam

ഖണ്ഡമല്ലാതുള്ള സ്നേഹത്തിനെയൊരു
നാളിലൊതുക്കുവാന്‍  വെമ്പുന്നതെന്തിനോ?
അന്തമില്ലാതുള്ള കാലത്തിനേ നരന്‍
ബന്ധിച്ചുവോ ഘടികാരത്തിനുള്ളിലായ് ?

സത്യപ്രകാശത്തെ കെട്ടുന്നുരലിലോ ?
കൂരിരുള്‍ മൂടൂന്ന കോവിലിന്നുള്ളിലോ ?
സ്തംഭം പൊളിച്ചു വന്നെത്തുന്ന രൂപത്തി-
ന്നെന്തെടോ ബന്ധനം വാത്സല്യമെന്നിയേ ?