Archive for April 17, 2015

അഷ്ടാവക്ര ഉവാച
കൃതാകൃതേ ച ദ്വന്ദ്വാനി
കദാ കാന്താനി കസ്യ വാ
ഏവം ജ്ഞാത്വേഹ നിര്‍ വേദാദ്-
ഭവ ത്യാഗപരോƒവ്രതീ (1)
അഷ്ടാവക്രന്‍ പറഞ്ഞു
ചെയ്തതും ചെയ്യുവാനായി-
ട്ടുള്ളതും ശാന്തമായിടാ
ആര്‍ക്കുമെന്നതറിഞ്ഞിട്ടു
വൈരാഗ്യാത് വ്രതവും വിടൂ (1)

കസ്യാപി താത ധന്യസ്യ
ലോകചേഷ്ടാവലോകനാത്
ജീവിതേച്ഛാ ബുഭുക്ഷാ ച
ബുഭുത്സോപശമഃ ഗതാഃ (2)

ലോകചേഷ്ടകളും കണ്ട
ധന്യനാമാര്‍ക്കു താന്‍ വത്സ
ജീവിതേച്ഛയും ഭോഗത്തി-
ന്നാശയും കെട്ടുപോവത്? (2)

അനിത്യം സര്‍ വ്വമേവേദം
താപത്രിതയദൂഷിതം

അസാരം നിന്ദിതം ഹേയ-
മിതി നിശ്ചിത്യശാമ്യതി (3)

കാണ്മതെല്ലാമനിത്യം താന്‍
(താപത്രയത്താല്‍ ദൂഷിതം)
താപം മൂന്നാലെ ദൂഷിതം
നിന്ദ്യം ത്യാജ്യമസാരം താ-
നെന്നുറയ്ക്കുകില്‍ ശാന്തമാം  (3)

കോƒസൌ കാലോ വയഃ കിം വാ
യത്ര ദ്വന്ദ്വാനി നോ നൃണാം
താനുപേക്ഷ്യ യഥാപ്രാപ്ത-
വര്‍ത്തീ സിദ്ധിമവാപ്നുയാത് (4)

ഏതു പ്രായത്തേതു കാലം
ദ്വന്ദ്വമില്ലാതെയാം നൃണാം
അതു വിട്ടു വരുന്നോനോ
സിദ്ധിയും വന്നു ചേര്‍ന്നിടും (4)

നാനാമതം മഹര്‍ഷീണാം
സാധൂനാം യോഗിനാം തഥാ
ദൃഷ്ട്വാ നിര്‍ വേദമാപന്നഃ
കോ ന ശാമ്യതി മാനവഃ (5)

സാധുവും യോഗിയും ഋഷി-
വര്യനും ചൊല്ലും മതങ്ങള്‍
പലതായ് കണ്ടു വൈരാഗ്യം
വന്നാലാതാര്‍ക്കേയടങ്ങാ (5)

കൃത്വാ മൂര്‍ത്തിപരിജ്ഞാനം
ചൈതന്യസ്യ ന കിം ഗുരുഃ
നിര്‍ വേദസമതായുക്ത്യാ
യസ്താരയതി സംസൃതേഃ (6)

ചൈതന്യത്തെയറിഞ്ഞിട്ടു
വൈരാഗ്യം സമതായുക്തി
യെന്നീമൂന്നാലെ ലോകവും
കടക്കുന്നാരവന്‍ ഗുരു (6)

പശ്യ ഭൂതവികാരാം സ്ത്വം
ഭൂതമാത്രാന്‍ യഥാര്‍ഥത
തത്ക്ഷണാദ്ബന്ധനിര്‍മുക്തഃ
സ്വരൂപസ്ഥോ ഭവിഷ്യസി (7)

കാണ്മതായുള്ളതെല്ലാമേ
പഞ്ചഭൂതങ്ങള്‍ മാത്രമായ്
ഉറച്ചാലക്ഷണം തന്നെ
മുക്തനാം സ്വരൂപസ്ഥനാം (7)

വാസനാ ഏവ സംസാര

ഇതി സര്‍വ്വാ വിമുഞ്ച താഃ
തത്ത്യാഗോ വാസനാത്യാഗാത്-
സ്ഥിതിരദ്യ യഥാ തഥാ (8)

വാസന തന്നെയീലോക-
മതു വിട്ടീടു പൂര്‍ ണ്ണമായ്
വാസനാത്യാഗം ലോകത്തിന്‍
ത്യാഗമായേവം വാഴ്ക നീ (8)

നിജം 

Posted: April 17, 2015 in Malayalam

കാറ്റു പറഞ്ഞതു പൊയ്യായിടാം പഴം
പ്പാട്ടില്‍ പറഞ്ഞതും പൊയ്യായിടാം
നാട്ടാരു ചൊന്നതും പൊയ്യായിടാം കൊടു-
ങ്കാടിന്‍ കഥകളും പൊയ്യായിടാം
നാവു പറഞ്ഞതു പൊയ്യായിടാം സ്വന്തം
കാതാലറിഞ്ഞതും പൊയ്യായിടാം
കണ്ണില്‍ തെളിഞ്ഞതു പൊയ്യായിടാം കൈയ്യാല്‍
തൊട്ടറിഞ്ഞെന്തതും പൊയ്യായിടാം

കണ്ണുനീര്‍ തുള്ളിയും പൊയ്യായിടാം ചുണ്ടില്‍
കണ്ടതാം പുഞ്ചിരി പൊയ്യായിടാം
കണ്ണടച്ചാലുള്ളില്‍ കാണുന്നതെന്ത-
തതൊന്നിയേ സര്‍വ്വവും പൊയ്യായിടാം

അഷ്ടാവക്ര ഉവാച

തദാ ബന്ധോ യദാ ചിത്തം
കിം ചിദ് വാഞ്ഛതി ശോചതി
കിം ചിന്മുഞ്ചതി ഗൃഹ്‌ണാതി
കിം ചിദ്ധൃഷ്യതി കുപ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

മനസ്സിന്നാശ താന്‍ ബന്ധം
ദുഃഖിച്ചീടുന്നതും തഥാ
നേട്ടവും ത്യാഗവും പിന്നെ
സന്തോഷം കോപമാവതും (1)

തദാ മുക്തിര്‍ യദാ ചിത്തം
ന വാഞ്ഛതി ന ശോചതി
ന മുഞ്ചതി ന ഗൃഹ്‌ണാതി
ന ഹൃഷ്യതി ന കുപ്യതി (2)

ആശിക്കാ, ശോകമായീടാ
ത്യജിക്കാ, തന്നിലേറ്റിടാ
സന്തോഷിക്കാതെ, കോപിക്കാ
മനമെന്നതു മോക്ഷമാം (2)

തദാ ബന്ധോ യദാ ചിത്തം
സക്തം കാസ്വപി ദൃഷ്ടിഷു
തദാ മോക്ഷോ യദാ ചിത്ത-
മസക്തം സര്‍വ്വദൃഷ്ടിഷു (3)

ആസക്തി കാണ്മതില്‍ ചിത്തേ
വന്നെന്നാലതു ബന്ധമാം
ആസക്തി വന്നിടാ ചിത്തേ
യെന്നാകിലതു മോക്ഷമാം (3)

യദാ നാഹം തദാ മോക്ഷോ
യദാഹം ബന്ധനം തദാ
മത്വേതി ഹേലയാ കിഞ്ചി-
ന്മാ ഗൃഹാണ വിമുഞ്ച മാ (4)

ഞാനില്ലയെന്നതാം മോക്ഷം
ഞാനുണ്ടാവുകില്‍ ബന്ധനം
ഇതറിഞ്ഞൊന്നിനേയും നീ
ഗ്രഹിക്കൊല്ല ത്യജിക്കൊലാ (4)