Archive for April 28, 2015

അരുത്

Posted: April 28, 2015 in Malayalam

എരിയുന്നു നോവിലായിവനെന്നു വന്നാലു-

മരുതുന്റെനാവേ പിഴച്ചിടൊല്ലാ

ഒരുവന്നുമിതിനായി പഴിചൊല്ലിടൊല്ല നീ-

യതിനുള്ളില്‍ ദ്വേഷം നിനച്ചിടൊല്ലാ

തിരയേണ്ട പഴിചൊല്ലാനാരേയുമൊക്കെയും

വരമെന്നു കാണാന്‍ പഠിക്കണം ഞാന്‍

വരുവതില്‍ ചിലതെനിക്കപ്രിയമായാലു-

മൊരുഭാഗം മാത്രമെടുത്തിടാമോ

മനുജഹൃദി വിളങ്ങും ബോധമാം സൂര്യനെന്നും
തനിയെ തെളിവതാണെന്നത്രെ ചൊല്ലുന്നു ശാസ്ത്രം
കനിവൊടെ തെളിയുന്നുണ്ടാവെളിച്ചം മനസ്സില്‍
ദിനകരനകതാരില്‍ വന്നുദിച്ചെന്നപോലെ

=====

ജഡമിതിനകമേയായ് വാഴ്വതാം ജീവനെന്നും
പിടയുവതു കണക്കായ് കാണ്മതാണെങ്കിലും കേള്‍

ഉടലിനകമെയെന്നായ് ബന്ധനം ജീവനില്ലീ-
യുടലുമുലകമെന്നീഭേദവും ജീവനില്ലാ