ബോധം

Posted: April 28, 2015 in മാലിനി, വൃത്തം, Malayalam

മനുജഹൃദി വിളങ്ങും ബോധമാം സൂര്യനെന്നും
തനിയെ തെളിവതാണെന്നത്രെ ചൊല്ലുന്നു ശാസ്ത്രം
കനിവൊടെ തെളിയുന്നുണ്ടാവെളിച്ചം മനസ്സില്‍
ദിനകരനകതാരില്‍ വന്നുദിച്ചെന്നപോലെ

=====

ജഡമിതിനകമേയായ് വാഴ്വതാം ജീവനെന്നും
പിടയുവതു കണക്കായ് കാണ്മതാണെങ്കിലും കേള്‍

ഉടലിനകമെയെന്നായ് ബന്ധനം ജീവനില്ലീ-
യുടലുമുലകമെന്നീഭേദവും ജീവനില്ലാ

Leave a comment