Archive for April 29, 2015

* ഒരു സുഹൃത്തിന്റെ മകന്‍ മിത്രന്റെ ബഹ്മോപദേശചടങ്ങിനുള്ള ആശംസ

മിത്രാ! നീ മിഴി കാട്ടിടുന്നൊരുലകം കാണൂ കൃപാവര്‍ഷമായ്
സത്യാന്വേഷണകൌതുകം ഹൃദി നിറച്ചീടട്ടെ നിന്‍ ദേശികന്‍
നിത്യം വാഴുക നന്മയെങ്ങുമുണരാനാകട്ടെ നിന്നുദ്യമം
വിത്തം മറ്റു സുഖങ്ങളും നിറയുവാന്‍ നേരുന്നു ഞാന്‍ മംഗളം

ദേശികന്റെ കൃപയാല്‍ നിനക്കു ഹൃദിമിന്നിടും പൊരുളറിഞ്ഞിടാ-
നാശ പോലെ മരുവീടുവാ,നുലകുമീശനെന്നതുമുറയ്ക്കുവാന്‍
പാശമാണു, ഫണിയല്ലിതെ,ന്നതുമുറച്ചിടാന്‍, കരുണയൊന്നിനാല്‍
നാശമറ്റ നിലയേറിടാന്‍ ,വഴി വരട്ടെ മിത്രനിനിമേല്‍ സദാ

ജ്ഞാനം കാരുണ്യമായും ഹൃദയമലരിലെ സ്നേഹമായും മനസ്സില്‍
ഞാനെന്നുള്ളോരഹന്താമറയകലുവതായ് വന്നിടും നേരമെന്നും
താനേ മിന്നുന്നതാകും കനിവൊളിപകരും നിര്‍മ്മലാനന്ദമായും
തന്നില്‍ കാണായ് വരാനായ് പകരുക ഭഗവന്‍ ! ആയുരാരോഗ്യസൌഖ്യം

സത്തായുള്ളതു നിന്റെയുള്ളിലനിശം മിന്നുന്നതായ് കാണുവാന്‍

ചിത്താബ്ജത്തെ മറച്ചിടുന്നമറകള്‍ മാറട്ടെ, യുള്‍ത്താരിലായ്

നിത്യാനന്ദമണഞ്ഞു ലോകസുഖവും നന്നായറിഞ്ഞീടുവാന്‍

സത്യം തന്നെ നിനക്കുമാര്‍ഗ്ഗമരുളാന്‍ പ്രാര്‍ത്ഥിച്ചിടുന്നേനഹം

സത്തായുള്ളതു നിന്റെയുള്ളിലനിശം മിന്നുന്നതായ് കാണുവാന്‍
ചിത്താബ്ജത്തെ മറച്ചിടുന്നമറകള്‍ മാറട്ടെ, യുള്‍ത്താരിലായ്
നിത്യാനന്ദമണഞ്ഞു ലോകസുഖവും നന്നായറിഞ്ഞീടുവാന്‍
മിത്രാ! നന്മകളെന്നുമേ നിറയുവാന്‍ പ്രാര്‍ത്ഥിച്ചിടുന്നേനഹം

ഹൃദയകമലമദ്ധ്യേ കൃഷ്ണപാദാരവിന്ദം

സദയമണയുമാറായ് വന്നിടട്ടേ കടാക്ഷം

പദമലരിണ തന്നില്‍ വീണു ഞാന്‍ കൂപ്പിടുന്നൂ

ദ്വിജസുതനരുളീടൂ കൃഷ്ണ! നീ ഭക്തിമാര്‍ഗ്ഗം