Archive for April 30, 2015

ഉള്ളു നീറി ചിരി തൂകിടാനിരുളു തിങ്ങിടുന്നതകലാന്‍ സദാ
കള്ളമറ്റ ഹൃദി തിങ്ങിടുന്നൊരൊളി കാട്ടുവാന്‍ കഴിയുമെങ്കിലോ
തള്ളി വന്നു മറ തീര്‍ത്തിടുന്ന പല ദര്‍പ്പവും മറയുമെങ്കിലോ
കള്ളമല്ല തെളിയുന്നതാമിവിടെ മര്‍ത്ത്യനെന്ന ചെറുതാരകം

ഹിതോപദേശം ​

Posted: April 30, 2015 in Malayalam

കഷ്ടമീഭൂമിയെ ചുറ്റും നിനക്കെന്തേ

തെറ്റുന്നുവോ വഴി, താഴെ പതിക്കയോ ?

നഷ്ടമാമൊക്കെയും തന്‍ വഴി വിട്ടു നീ-

യൊട്ടു ചലിക്കുവതായ് വന്നുവെന്നാകില്‍

http://www.bbc.com/news/world-europe-32517447

കൊള്ളിമീനായങ്ങു മാനത്തു കണ്ടതോ-
രുള്ളുപിടഞ്ഞു പൊലിയുന്ന താരമോ ?
പൊള്ളുന്നുവോ നിന്റെയുള്‍ത്തടം നോവിനാ-
ലുള്ളതു ചൊല്ലു നീ, മാഞ്ഞു പോയീടൊല്ല

വിണ്ണിലിരുള്‍ മൂടിക്കാണുന്ന നേരത്തു
ദെണ്ണം മറച്ചു നീ വെട്ടം പകര്‍ന്നതും
മണ്ണിലെന്നും തേങ്ങും മര്‍ത്ത്യമിഴിയിലെ
കണ്ണീരു തെല്ലൊന്നു മാറ്റീടുവാനാണോ?