ചാരണഗീതം

Posted: May 7, 2015 in ചാരണഗീതം, വൃത്തം, Malayalam

ലക്ഷണം: ഭംഭഭഗംഗുരു ചാരണഗീതം
-00/-00/-00/–

ശ്രീഗണനായക നിന്‍ പദപത്മം

വേഗമണഞ്ഞിടണേ മനതാരില്‍

ശോകമകറ്റുവതിന്നു ഗണേശാ

നല്കുക ജീവനു നിന്‍ കൃപ നിത്യം

നീ വരു മാനസമാം മലരിന്നായ്
ദേവി തരൂ കൃപയാം മധു നിത്യം
പൂവതിലായമരൂ വരവാണീ
തൂവുക നീ ഹൃദി ബോധവെളിച്ചം

വാനിലുദിച്ചു വരുന്നു വിവസ്വാന്‍
മാനസമേയുണരൂ ചിരിയോടെ
താനുണരാന്‍ മടി കാട്ടുവതെന്തേ
താനെ വരില്ല സുഖം ഭുവിയാര്‍ക്കും

Leave a comment