പ്രഹര്‍ഷിണി

Posted: May 10, 2015 in പ്രഹര്‍ഷിണി, വൃത്തം, Malayalam

ലക്ഷണം: ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്

– – –/υ υ υ/υ – υ/– υ –/-

വല്ലാതെന്നകമലരൊന്നുലഞ്ഞിടുമ്പോള്‍

ചൊല്ലുന്നൂ തവ തിരുനാമമെന്റെ ചിത്തം

നല്ലോണം ഹൃദി തെളിയൂ, ഗണേശ! നീയി-

ന്നില്ലാ മേതുണ ചരണാബ്ജമെന്നതെന്ന്യേ

“നേരം പോയ് വെറുതെ”യിതും പറഞ്ഞു കഷ്ടം
പാരെല്ലാം സുഖമണയാനലഞ്ഞിടുന്നൂ
കാരുണ്യം മനസി സദാ തെളിഞ്ഞുവെന്നാല്‍
പാരേകും സുഖ,മതിനായലഞ്ഞിടേണ്ടാ

Leave a comment