മൌനം

Posted: May 28, 2015 in വൃത്തം, സ്രഗ്ദ്ധര, Malayalam

മൌനം വാചാലമാകും
മൊഴി,യിതു സതതം ഗൂഢമായന്തരംഗേ
ജ്ഞാനത്തില്‍ രൂപമാര്‍ന്നി-
ട്ടമരു,മതു തെളിക്കുന്നതാണത്രെ ലോകം
മാനം മുട്ടുന്ന ഗര്‍വ്വി-
ന്മറ മറയുവതായ് വന്നിടും നേരമുള്ളില്‍
താനേ കാണാവതാകു-
ന്നൊളിയിതു കൃപ താനെന്നു തന്നേ നിനയ്ക്കാം

Leave a comment