ദേഹം നാഹം, കോഹം സോഹം 

Posted: May 30, 2015 in വൃത്തം, ശാര്‍‌ദ്ദൂലവിക്രീഡിതം, Malayalam

മോഹം വന്നണയുന്നതുണ്ടു മുകിലായാമേഘവും കണ്ടതാ
ദേഹം നിത്യവുമാടിടുന്നു മയിലായ, ക്കാണ്മതോ ജീവിതം ?
കോഹം ? മാനസമല്ല, ദേഹമിതിലായുള്ളൊന്നുമല്ലു, ണ്മയാം
സോഹം തന്നെ, യിതൊന്നു കണ്ടമരുവാനാകില്ലയോ വാഴ്‌വിതില്‍

Leave a comment