മാറുന്ന അതിര്‍ വരമ്പുകള്‍

Posted: May 31, 2015 in Malayalam

ഒരു കുട്ടി ബസ്സിലിരുന്നു ചോക്ക്ലേറ്റ് കഴിക്കുകയായിരുന്നു; ഒന്നിനും പുറകെ മറ്റൊന്ന്.

അടുത്തിരിക്കുന്ന വ്യക്തി: ചോക്ക്ലേറ്റ് കുറെ കഴിച്ചാല്‍ പല്ലിനു നല്ലതല്ലാട്ടോ

കുട്ടി: എന്റെ മുത്തച്ഛന്‍ നൂറു വയസ്സു വരെ ജീവിച്ചിരുന്നു

അടുത്തിരുന്നയാള്‍ : എന്താത്? ചോക്ക്ലേറ്റ് കഴിച്ചോണ്ടാണോ?

കുട്ടി: അല്ല…അദ്ദേഹം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടിരുന്നില്ല

(ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റിനോട് കടപ്പാട്… മുതിര്‍ന്ന വ്യക്തികള്‍ കുട്ടികളെ സ്വന്തമല്ലെങ്കിലും നല്ലത് ഉപദേശിക്കുക എന്ന സമ്പ്രദായം ക്രമേണ നഷ്ടമാകുന്നു. അണുകുടുംബങ്ങള്‍ നമ്മുടെ സംസ്കാരമായി മാറുമ്പോള്‍ ഇവ പലതും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു; നമുക്ക് അത് സ്വീകരിക്കാനായാലും ഇല്ലെങ്കിലും)

Comments
  1. മുതിര്‍ന്ന വ്യക്തികള്‍ കുട്ടികളെ സ്വന്തമല്ലെങ്കിലും നല്ലത് ഉപദേശിക്കുക എന്ന സമ്പ്രദായം ക്രമേണ നഷ്ടമാകുന്നു. അണുകുടുംബങ്ങള്‍ നമ്മുടെ സംസ്കാരമായി മാറുമ്പോള്‍ ഇവ പലതും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു; നമുക്ക് അത് സ്വീകരിക്കാനായാലും ഇല്ലെങ്കിലും…
    – താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .. ഇന്നത്തെ കാലത്ത് ബന്ധങ്ങൾ വെറും പ്രഹസനങ്ങൾ ആയി മാറുന്നു… എല്ലാവരും തങ്ങളിലേക്ക് തന്നെ ഒതുങ്ങുന്നു…

    Like

Leave a comment