മാ നിഷാദ!

Posted: June 15, 2015 in സ്രഗ്ദ്ധര

ക്രൌഞ്ചത്തില്‍ നോവുകണ്ടി-
ട്ടുരുകിയഹൃദയം നമ്മളെന്തേ മറന്നോ ?
തഞ്ചത്തില്‍ ബാണമെയ്തി-
ട്ടുയിരിഹ പിടയും നോവുകണ്ടില്ലയെന്നോ ?
വഞ്ചിക്കാം ലോകരേനാ-
മകമെ സകരുണം ജീവനായ് നിന്നിടുന്നാ
നെഞ്ചിന്‍ സത്യത്തൊടെന്നും
കളവുപറയുകില്‍ സൌഖ്യമുണ്ടാകുമെന്നോ ?

Leave a comment