Archive for June 16, 2015

ഫേസ്ബുക്കില്‍ നാഥനില്ലാ കളരി പോലെ കണ്ട ഒരിടത്ത് പോസ്റ്റ് ചെയ്ത കമന്റ്… കൌതുകത്തിന്, ഒരു യമകം ശ്രമിച്ചതാ

നിയമവും യമവും ചിലനേരമാ
ശുനകവാലുസമം വരുമെന്നു നാം
കരുതിടാമിതുമാറ്റുവതിന്നൊരാള്‍
വരുകിലേ വരു മാറ്റമൊരല്പവും 

കണ്ണിക്കാട്ടുന്നതാമീയുലകവുമതിലാ-
യുള്ളതെല്ലാം നശിക്കും
നണ്ണീടാവുന്നതല്ലാ പണമറിവുമുതല്‍-
ക്കൊന്നുമെന്നാലുമീഞാന്‍
ദെണ്ണിപ്പിക്കുന്നതാമീയിരുളിനെയൊളിയായ്
തേടിയെന്നാലുമെന്നും
കണ്ണാ നീ കാത്തിടേണേ കരുതുകയിവനി-
ല്ലാശ്രയം വേറെയെങ്ങും

പ്രചോദനം: ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ)