ധ്യാനം

Posted: June 16, 2015 in സ്രഗ്ദ്ധര

കണ്ണിക്കാട്ടുന്നതാമീയുലകവുമതിലാ-
യുള്ളതെല്ലാം നശിക്കും
നണ്ണീടാവുന്നതല്ലാ പണമറിവുമുതല്‍-
ക്കൊന്നുമെന്നാലുമീഞാന്‍
ദെണ്ണിപ്പിക്കുന്നതാമീയിരുളിനെയൊളിയായ്
തേടിയെന്നാലുമെന്നും
കണ്ണാ നീ കാത്തിടേണേ കരുതുകയിവനി-
ല്ലാശ്രയം വേറെയെങ്ങും

പ്രചോദനം: ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ)

Leave a comment