Archive for June 19, 2015

ശ്രീരാമനാമമെന്‍ ചിത്തം
നേരാം വണ്ണം ജപിക്കുവാന്‍
ചാരെ വന്നു തുണച്ചീടൂ
മാരുതേ പ്രണമിച്ചിടാം

വിശ്വരൂപം 

Posted: June 19, 2015 in Malayalam

മനം പാല്‍ക്കടലാം ജീവന്‍
കനിവാം കേശവന്‍ സ്വയം
ഞാനീ കാണുന്നതാം ലോകം
താനത്രെ നാഭിപത്മവും

വിശ്വാസം സത്യമാകാമൊരുകുറിയതുതെറ്റായിടാം മാനസത്തി-
ന്നാശ്വാസം നല്കിയേക്കാമൊരുവനു ചിലനേരം മനസ്സെന്തറിഞ്ഞൂ
വിശ്വാസത്തിന്നുമേലാണനുഭവമതു താന്‍ സത്യമായ് കാണ്മതെന്നും
വിശ്വത്തില്‍ വാഴുവോളം മനുജനുതുണയായുള്ളതും വേറെയല്ല

വരണേ ഹൃദി, കരുണാബലമകതാരിനു സതതം
തരണേ, ഗുരുകൃപയാവുക, യറിവേകുക വരദേ
ചരണേ തരു ശരണം, ഭവദുരിതങ്ങളിലടിയന്‍
മരണം വരെയലയാനിനിയിടയാകരുതു ശിവേ

വന്ദനം

Posted: June 19, 2015 in Malayalam

സ്പന്ദിക്കുന്നസ്ഥിമാടത്തില്‍
കവിമാനസമിപ്പൊഴും
വന്ദനം മലയാളത്തിന്‍
പ്രേമഗായകനെന്നുമേ