ഗജേന്ദ്രമോക്ഷം 

Posted: June 22, 2015 in ശാര്‍‌ദ്ദൂലവിക്രീഡിതം, Malayalam

വയ്യാതായ് പല നോവു തിന്നു മിഴിനീരും വറ്റിടും വേള നിന്‍
കയ്യല്ലാതിഹ കണ്ടതില്ല ശരണം, കാരുണ്യമോടെത്തി നീ
മെയ്യില്‍ ബന്ധനമൊക്കെ മാറ്റി ഭഗവന്‍ നിന്നോടു ചേര്‍ത്തെന്നു ഞാ-
നയ്യോ കണ്ടുമറിഞ്ഞതില്ല, വെറുതേ കണ്ണീരു തൂകുന്നിതേ

കാലം വന്നു പിടിച്ചുലച്ചു ചരണം പാവം കരഞ്ഞെത്രയോ
കാലം മോക്ഷപദം കൊടുക്കുവതിനായ് നീ വന്നതായ് ശ്രീഹരേ
കാലത്തേ ശനിയാഴ്ച തന്നെയറിവായെന്നിട്ടു ഞാനെന്തിനി-
ക്കാലം കേണു കഴിച്ചിടുന്നു വെറുതേ വൈകുണ്ഠവാസാ വിഭോ

Leave a comment