ധ്യാനം 

Posted: February 24, 2016 in സഹസ്രനാമം, സ്രഗ്ദ്ധര

വിശ്വം നീ തന്നെയായിക്കരുതിയുമതിലായ് ക്കാണ്മതായുള്ളതെല്ലാം
വിശ്വേശാ! നിന്‍ പദാബ്ജേയമരുമൊരുകണം മാത്രമായ് കണ്ടുമീ ഞാന്‍
വിശ്വാസത്തോടുകൂപ്പുന്നടിമലരിണയില്‍ ചേര്‍ക്കണേ മാനസത്തി-
ന്നാശ്വാസം തന്നിടാനായ് മമ മൊഴിയഖിലം പൂക്കളായിട്ടുനിത്യം

Leave a comment