Archive for September 1, 2017

നിന്‍ ഭക്തനില്ല കദനം ഭയമെന്നതെല്ലാ-
മെന്നുള്ളിലെന്നുമവ കാണുവതുണ്ടു താനും
എന്താണു ദുഃഖമുളവാകുവതെന്നി, ലിന്നും
വന്നില്ല ഭക്തി, യതിനായ് കനിയൂ മുരാരേ

ധ്യാനം 

Posted: September 1, 2017 in പഞ്ചചാമരം

ശ്രമിക്കിലെന്തസാദ്ധ്യമിങ്ങു ഗംഗ ഭൂവിലെത്തിയാ-
രമേശനും വ്രജത്തിലെത്തി പൈതലായ് വിരിഞ്ചനും
ഭ്രമിച്ചു പോയി ഗോപരൊത്തു കേളിയാടി നില്ക്കവേ
നമിച്ചു നിന്നെ നന്മയാലെ നല്ലതേ വരൂ സദാ

ആപത്തിലെന്തു കരണീയമറിഞ്ഞു കൊള്‍കാ
ശ്രീപാര്‍വ്വതീപദയുഗം ഹൃദിയോര്‍ക്ക,യെന്തേ
ആ പാദമോര്‍ക്കി, ലനിശം തുണയായ് വിരിഞ്ച-
ന്നൊപ്പം വരും സകലദേവഗണങ്ങളത്രേ

വരുന്നു ദുഃഖമെങ്കിലോ സ്മരിക്ക ഗൌരി തന്‍ പദം
സ്മരിക്കിലെന്തു നേടിടാം വരും തുണയ്ക്കുവാന്‍ സദാ
വിരിഞ്ചനൊപ്പമായി ദേവവര്‍ഗ്ഗമൊക്കെ ഭക്തരേ-
യെരിക്കുകില്ല വാഴ്വിലുള്ള സങ്കടങ്ങളേതുമേ
(കാക്കശ്ശേരി ഭട്ടതിരിയ്ക്ക് കടപ്പാട്)

ശ്രീരാമചന്ദ്രഭഗവാൻ വനവാസകാല-
ത്താരണ്യഭൂവിലമരുന്നൊരുചിത്രമല്ലോ
പൂരാടനാളുതെളിയുന്നതു പൂക്കളത്തിൽ
പാരാകെ നന്മയരുളും മരുതാലയത്തിൽ

pookkalam

വിരൽ തൊടാതെ വീണ പാടുകില്ലയെന്റെ മാനസേ
വരില്ല ചിന്തയേതുമീശ്വരൻ കനിഞ്ഞിടായ്കിലെന്നുമേ
വരുന്ന വാക്കുകൊണ്ടു ഹാരമൊന്നൊരുക്കി കൈ-
വരുന്ന മോദമൊടെ ചാർത്തിടാം നിനക്കു ഞാൻ

പൂരാടനാളിലൊരുപൂക്കളമായൊരുക്കാം
കാരുണ്യമാം മലരിനാലുലകത്തിലെന്നും
പോരാടിടാതെ കരുണാമൃതമേകുവാൻ ഹൃ-
ത്താരാകെ നന്മ വിരിയും പടിയായിടട്ടെ

കാന്തം ഭവാന്‍ കരുണയാം ബലമേകണം നീ
നിന്നോടു ചേര്‍ക്കുവതിനായിവനാവതെന്തോ
ധന്യം വ്രജം ശിലയുമങ്ങലിയുന്നതായ് താന്‍
വന്നീലയോ മുരളിയൂതുകയെന്റെയുള്ളില്‍