Archive for September 2, 2017

ബലി

Posted: September 2, 2017 in മാലിനി

ബലിയുടെയരികെ ത്താന്‍ കണ്മതായീടുമെന്നായ്
ബലിശിരസി പദം വച്ചോരുനേരത്തുചൊല്ലീ
കലി ചിലരുടെയുള്ളില്‍ കാണ്മതെന്തിന്നു തെല്ലാ
ഹലിയുടെയനുജന്നൊത്തായി ദൈത്യന്‍ വസിച്ചാല്‍

http://www.thenewsminute.com/article/onam-vhp-and-other-hindu-groups-oppose-mahabali-statue-near-vamana-temple-67738

ധ്യാനം 

Posted: September 2, 2017 in തോടകം

തിരുനെല്ലിയിലെന്നകതാരിലുമായ്
മരുവും പൊരുളേ മമ ജീവനു നീ
അരുളീടണമേ ശരണം ഭഗവന്‍ 
കരുണാര്‍ദ്രമതിന്നു നമിപ്പു സദാ

ആരും കുറിക്കുന്നതു കണ്ടതില്ലീ
നേരെങ്ങുമേ, മൂടി മറച്ചിടുന്നൂ
സൂര്യന്റെ വെട്ടം മുകിലത്രെയെങ്ങും 
നീരേകുവാനെന്നലറും നഭസ്സില്‍ 

എന്മാനസം യമുനയായതിലായ് വസിക്കു-
മെന്‍ ദര്‍പ്പകാളിയഫണങ്ങളിലാടി നില്ക്കും
നിന്‍ ചിത്രമോ ഗുരുമരുത്പുരനാഥ! കാണു-
ന്നിന്നീവീധം ഗുരുമരുത്പുരി തന്നിലായ് ഞാന്‍

ഇരുമ്പിന്നു താനേ വരാനാവതുണ്ടോ
കരുത്തേകിടും കാന്തമത്രേ ചലിക്കാന്‍
തുരുമ്പായി മാറാതെ നിന്നില്‍ ലയിക്കാന്‍
തരൂ ഭാഗ്യമുള്‍ത്താരിനായ് ഭക്തിയേകൂ

നിഷ്ഠ! നിന്നിലമരും പ്രപഞ്ചമെ-
ന്നിട്ടുമായുമതു നിന്റെയുള്ളിലായ്
നിഷ്ഠയോടു തിരയുന്നവര്‍ക്കു താന്‍
സ്പഷ്ടമായ് തെളിവതത്രെയൊക്കെയും

(രഥോദ്ധത)