Artificial Intelligence

Posted: September 5, 2017 in വിപരീതാഖ്യാനകി

ഒരാളമേരിക്കയിലേയ്ക്കു പോകും
കാര്യം ഗ്രഹിച്ചാല്‍ ചിരി വന്നു പോകും
വരും ദിനം കൃത്രിമബുദ്ധിയാലേ
വരും ഗുണം ചൊല്വതിനാണു പോലും

നിറച്ചു കാശുള്ളവരെന്തറിഞ്ഞൂ
ദാരിദ്രമില്ലാത്തവരോളമേവം
ധരിക്കണം ബുദ്ധിയുമാകയാലി-
ന്നാരുണ്ടിതില്‍ കൂടുതലായി യോഗ്യന്‍

Leave a comment