ധ്യാനം

Posted: September 6, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

വാഴ്വാണാല, യതിങ്കലായനുഭവം
താപം, സദാ തീയിലായ്
വാഴും മാനസമാണുതങ്ക, മുരുകി-
പ്പോകുന്നു ചൂടേല്‍ക്കവേ
പാഴാക്കീടരുതത്രെ നേര, മുരുകും
നേരത്തൊരുക്കീടണം
വാഴുന്നോനൊരുഹാര, മീകനകവും
ചേരില്ല മറ്റെങ്ങുമേ

Leave a comment