Archive for September 6, 2017

Dalton

Posted: September 6, 2017 in വസന്തതിലകം

ഡാള്‍ടണ്‍ ജനിച്ച ദിനമാണവനല്ലൊ ചൊല്ലി-
യാറ്റം പദാര്‍ത്ഥകണമെന്നൊരുമൂലകത്തേ
ഏറ്റം മുറിക്കിലണയും നില മൂലകത്തില്‍
മാറ്റം വരാതെയമരും കണമാണതെന്നും

കണ്ണിന്നു വന്നിടുവതാമൊരുരോഗമാകും
വര്‍ണ്ണാന്ധതയ്ക്കുമൊരുനാമമവന്റെ പേരില്‍
വര്‍ണ്ണിച്ചു കാണ്മു പല നേട്ടവുമേകിയിന്നീ
വണ്ണം പ്രശസ്തിയണുവിന്നറിവിന്നു

ധ്യാനം

Posted: September 6, 2017 in വസന്തതിലകം

ആത്മോപദേശമരുളും ഗുരുദേവ! നീയെ-
ന്നാത്മാവിനേകിയമൃതം നുകരുന്നനേരം
ആത്മാംശമായുലകു കാണുവതായ്‌ വരുന്നൂ
ബ്രഹ്മജ്ഞനങ്ങു കൃപ നിന്മൊഴി വാഴ്‌വിലെന്നും

ധ്യാനം

Posted: September 6, 2017 in തോടകം

നരനെന്നതു ജാതി മതം കൃപയെ-
ന്നരുളും ഗുരു താൻ ശരണം സതതം
അറിവാണിഹ ദൈവമതേകിടുവോൻ
ഗുരുനാഥനിരുട്ടിലെ വെട്ടമവൻ

ജപിക്കുവാനായ് ഹരിനാമമന്ത്രം
ശ്രവിക്കുവാന്‍ കൃഷ്ണകഥാമൃതം താന്‍
സ്മരിക്കുവാന്‍ കൃഷ്ണപദാബ്ജമുണ്ടെ-
ന്നിരിക്കവേ ധന്യമെനിക്കു ജന്മം

ശാന്തിദാ! കാണ്മു ഞാനാഴി പോൽ തന്നെയെ-
ന്നെന്നുമേയാടിടും വസ്തുവായ്‌ മാനസം
ശാന്തിയുണ്ടായ്‌ വരാൻ നീ കനിഞ്ഞീടുകെ-
ന്നുള്ളിലായ്‌ കാണ്മതാകേണമേ നിത്യവും

(സ്രഗ്വിണി)

ഹരേ ഭവദ്‌നാമരസാമൃതം ഹൃ-
ത്താരില്‍ രസിച്ചീടുവതിന്നു നിന്നെ
സ്മരിക്കുവാന്‍ ജീവനു ഭാഗ്യമുണ്ടായ്
തീരാനുമായ് ഭക്തി പകര്‍ന്നു നല്കൂ