ധ്യാനം 

Posted: September 12, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

എന്നും നല്ല മനുഷ്യരേയിവിടെ വാ-
ഴാന്‍ സമ്മതിക്കാതെ നീ
നിന്നൊപ്പം വരുവാന്‍ വിളിച്ചിടുകിലോ
ഭാരത്തിനാലീധര
നന്നേ പാടുപെടും മരുത്‌പുരപതേ
പ്രത്യക്ഷമാം നിന്‍ രൂപമാ-
ണെന്നല്ലോ പറയുന്നു ഭാഗവതമി-
ന്നാരേവമായോതുവാന്‍ ?

(കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശ്രീമദ് ഭാഗവതം സംഗ്രഹിച്ച് ഫേസ്ബുക്കില്‍ എഴുതിയിരുന്ന Unnikrishnan Warriar നമ്മെ വിട്ടു പിരിഞ്ഞുവത്രെ)
ആ ഭക്തവര്യന്റെ പാദാബ്ജത്തില്‍ എന്റെ ആദരാഞ്ജലികള്‍ __/\__

Leave a comment