ധ്യാനം

Posted: September 15, 2017 in ശിഖരിണി, സഹസ്രനാമം

നിവൃത്താത്മാ! നീയാണിവിടെയഖിലം, പക്ഷെ, ഭഗവന്‍ ‘
ഭവാനില്ലാ ബന്ധം കലരുമിതിലായ് തെല്ലു, മതിനാല്‍
ശിവം, കാറ്റെന്നോണം സതതമമരുന്നത്രെ, ഗുരുവാ-
യിവന്നേകൂ ജ്ഞാനം കദനമഖിലം മാറിവതിനായ്

(ശിഖരിണി)

Leave a comment