ധ്യാനം

Posted: September 15, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

കണ്ണീരാഴിയിലുപ്പു പോയലറിടും
മോഹക്കൊടുങ്കാറ്റുമീ
മണ്ണില്‍ നിന്നുമറഞ്ഞിടട്ടെയുടനേ
മോക്ഷം തരാമെങ്കിലോ
നണ്ണീടാനിവനില്ലയെന്നുമകമേ
കാണുന്നതാമെന്റെയുള്‍
കണ്ണായ്‌ നില്പവനല്ലെയിന്നു കനക-
പ്പാത്രേ മറഞ്ഞീടുമോ

Leave a comment