ധ്യാനം 

Posted: September 15, 2017 in അനുഷ്ടുപ്പ്

സങ്കടങ്ങളകന്നീടാൻ
വെങ്കടാചലവാസ! നീ
നിൻ കൃപാബലമേകൂ നി-
ശ്ശങ്കം, നിന്നെ നമിപ്പു ഞാൻ

പങ്കജാക്ഷ! മനസ്സാമീ
പങ്കജം നല്കുമെന്നിലെ
പങ്കമെല്ലാമകറ്റീടു
വെങ്കടേശ്വര! സന്തതം

Leave a comment